
താനൂര്‍ : താനാളൂര്‍ മേഖലയില്‍ കുറുവാ സംഘം എത്തിയതായി വ്യാജ പ്രചാരണം. വാട്‌സ്ആപ്പ് വഴി ശബ്ദസന്ദേശത്തിലൂടെയാണ് പ്രചാരണം നടക്കുന്നത്. എറണാകുളം ജില്ലയിലെ ഐരാണിക്കുളം ഭാഗത്ത് കുറുവ സംഘത്തെ കണ്ടുവെന്ന തരത്തില്‍ ലഭിച്ച സിസിടിവി ദൃശ്യം തിരൂരിലെ പ്രാദേശിക ചാനല്‍ പുറത്ത് വിട്ടിരുന്നു. ഈ ദൃശ്യവും ചേര്‍ത്താണ് വ്യാജ പ്രചാരണം നടത്തുന്നത്.
പ്രചരിക്കുന്ന ശബ്ദസന്ദേശം തീര്‍ക്കും വ്യാജമാണെന്നും താനൂരിലും പരിസരങ്ങളിലും കുറുവാ സംഘത്തിന്റെ സാന്നിധ്യം ഇതുവരെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും താനൂര്‍ എസ്‌ഐ എന്‍ ആര്‍ സുജിത്ത് പറഞ്ഞു.
അതേസമയം വീഡിയോ ദൃശ്യം താനാളൂരിലേതല്ലെന്നും, കുറുവ സംഘത്തെ കണ്ട സ്ഥലം കൃത്യമായി വീഡിയോയില്‍ പറയുന്നുണ്ടെന്നും ചാനല്‍ പ്രവര്‍ത്തകര്‍ പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




