തിരൂര്‍ : മുംബൈയില്‍ നിന്ന് സ്‌പെഷ്യല്‍ ട്രെയിനില്‍ തിരൂരിലെത്തിയ യാത്രക്കാര്‍ പരിശോധനയില്ലാതെ ഗുഡ്‌സ് റോഡ് വഴി കടന്നുകളഞ്ഞതായി പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് വ്യാപാരികള്‍.
സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് ഇത്തരമൊരു വാര്‍ത്ത പ്രചരിച്ചത്.
വ്യാജസന്ദേശത്തിന്റെ ഉറവിടം കണ്ടെത്തി സൈബര്‍ സുരക്ഷാ നിയമപ്രകാരമുള്ള ശിക്ഷാ നടപടി സ്വീകരിക്കണമെന്ന് ആവിശ്യപ്പെട്ട് തിരൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ ജനറല്‍ സെക്രട്ടറി പിപി അബ്ദുറഹിമാന്‍ തിരൂര്‍ പോലീസില്‍ പരാതി നല്‍കി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




