ഫേസ്ബുക്കില്‍ വര്‍ഗ്ഗീയ പോസ്റ്റ് : തോക്ക് സ്വാമി അറസ്റ്റില്‍

കൊച്ചി : നവമാധ്യമങ്ങളിലുടെ ഇതര സമുദായങ്ങളെ മോശമായി ചിത്രീകരിച്ച കുറ്റത്തിന് തോക്ക് സ്വാമി എന്ന ഹിമവല്‍ ഭദ്രാനന്ദയെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം നോര്‍ത്ത് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
സ്വാമിക്കെതിരെ ഫേസ്ബുക്കിലൂടെ മതസ്പര്‍ദ്ധ പരത്തുന്നുവെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷമായിരുന്നു അറസ്റ്റ്.
നേരത്ത് തോക്ക് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് പോലീസ് എടുത്ത കേസ് ഇന്ന് കോടതി വിധി പറയാനിരുന്നതാണ്. കോടതി പിന്നീടത് മാറ്റിവെക്കുകയായിരുന്നു