ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച യുവാവ് തിരൂരില്‍ അറസ്റ്റില്‍`

തിരൂര്‍: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം തിരൂരില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്ന കേസില്‍ യുവാവ് അറസ്റ്റിലായി. മലേഷ്യന്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ പാലക്കാട് ആലത്തൂര്‍ വടക്കുഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലം സ്വദേശി മന്‍സൂര്‍ എന്ന കണ്ണ(26)നെയാണ് തിരൂര്‍ സിഐ അബ്ദുള്‍ ബഷീര്‍ അറസ്റ്റ് ചെയ്തത്.

മലപ്പുറം സ്വദേശിനിയും മലേഷ്യന്‍ പൗരയുമായ മുപ്പത്താറുകാരിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും യുവതിയുടെ മലപ്പുറത്തെ സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കാമെന്നും മന്‍സൂര്‍ ഏല്‍ക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ യുവതി നാട്ടിലെത്തി തുടര്‍ന്ന് മന്‍സൂര്‍ തിരൂര്‍ പൂങ്ങോട്ടുകുളത്തെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതിയുടെ പരാതി. യുവതിയുടെ അഞ്ചുപവന്റെ മാലയും ഒരുപവന്റെ വളയും മോഷ്ടിച്ചടതായി പരാതിയില്‍ പറയുന്നു.

പൊന്നാനി കോടതിയില്‍ ഹാജരാക്കിയ മന്‍സൂറിനെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Related Articles