വയനാട് അമ്പലവയലില്‍ ഭൂമിക്കടിയില്‍ സ്‌ഫോടന ശബ്ദം

കല്‍പ്പറ്റ: വയനാട് അമ്പലവയലില്‍ ഭൂമിക്കടിയില്‍ സ്ഫോടന ശബ്ദം കേട്ടതായി റിപ്പോര്‍ട്ട്. രണ്ട് തവണയാണ് വലിയ ശബ്ദം ഉണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. ആനപ്പാറ, താഴത്തുവയല്‍, എടക്കല്‍ പ്രദേശത്താണ് ശബ്ദമുണ്ടായത്. ഇന്ന് രാവിലെ 10.30 ഓടെയാണ് മുഴക്കവും സ്‌ഫോടനത്തിന് സമാനമായ ശബ്ദവും കേട്ടത്.അതെസമയം ഇത് ഭൂചലനമല്ലെന്നാണ് സ്ഥിരീകരണം. പ്രകമ്പന കാരണം വ്യക്തമായിട്ടില്ല.

ആദ്യം ഇടിയായിരിക്കുമെന്നാണ് കരുതിയതെന്നും എന്നാല്‍ വീടിന്റെ ജനല്‍ചില്ലുകളും പാത്രങ്ങളും കുലുങ്ങിയെന്നും പ്രദേശവാസികള്‍ പറയുന്നു. ഇതിനിടെ വയനാട് പൊഴുതന മേഖലയില്‍ കേട്ട ശബ്ദം സംബന്ധിച്ച് ഭൂകമ്പ രേഖകള്‍ പരിശോധിക്കുമെന്നും എന്തെങ്കിലും അപാകതയുണ്ടോയെന്ന് കണ്ടെത്താന്‍ പ്രാദേശിക നിരീക്ഷണം നടത്തുകയാണണെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ സന്ദേശം അറിയിച്ചു. നിലവില്‍ ഭൂകമ്പ രേഖകള്‍ ഭൂചലനങ്ങളുടെ സൂചനകളൊന്നും കാണിക്കുന്നില്ലെന്നും കൂടുതല്‍ പരിശോധന നടത്തിവരികയാണെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ സന്ദേശത്തില്‍ വ്യക്തമാക്കുന്നു.മുണ്ടക്കൈയില്‍ നിന്നും 24 കിലോമീറ്ററിലധികം ഉണ്ട് ഇവിടേക്ക്.

പ്രദേശത്തുനിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top