കൊച്ചി എടയാര്‍ വ്യവസായ മേഖലയില്‍ പൊട്ടിത്തെറി; ഒരാള്‍ കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക്

കൊച്ചി: എടയാര്‍ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ പൊട്ടിത്തെറി. ഒഡിഷ സ്വദേശി മരിച്ചതായാണ് വിവരം. മൂന്ന് പേര്‍ക്ക് പരിക്കേറ്റെന്നും വിവരമുണ്ട്. മൃഗക്കൊഴുപ്പ് സംസ്‌കരിക്കുന്ന കമ്പനിയിലാണ് പൊട്ടിത്തെറിയുണ്ടായത്.

ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം. ഫയര്‍ ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. പരിക്കേറ്റ മൂന്ന് പേരെയും കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top