കുവൈത്തില്‍ നിശ്ചിത കാലയളവില്‍ ഒന്നിലധികം യാത്രകള്‍ ചെയ്യുന്നതിനായി ഒരൊറ്റ എക്‌സിറ്റ് പെര്‍മിറ്റ് മതിയാകുമെന്ന് പബ്ലിക് അതോറിറ്റ് ഫോര്‍ മാന്‍പവന്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ ഡിജിറ്റല്‍ പരിവര്‍ത്തന പദ്ധതികളുടെ ഭാഗമായി നടപടിക്രമങ്ങള്‍ ലളിതമാക്കി സമയം ലാഭിക്കുക എന്നതാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം.
സഹല്‍ പോര്‍ട്ടല്‍ അല്ലെങ്കില്‍ സഹല്‍ ബിസിനസ് ആപ്പ് വഴി പെര്‍മിറ്റ് തെരഞ്ഞെടുത്ത് ആരംഭ അവസാന തീയതികള്‍ നല്‍കിയശേഷം അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. കൂടാതെ ഇതിനോടൊപ്പം ആരംഭിച്ച പ്രീ അപ്രൂവല്‍ സംവിധാനത്തിലൂടെ തൊഴിലുടമകള്‍ക്ക് തൊഴിലാളികള്‍ക്ക് മുന്‍കൂറായി അനുമതി നല്‍കാനും കഴിയും.
കൂടാതെ ഇതിനോടുകൂടി ആരംഭിച്ചിരിക്കുന്ന പ്രീ അപ്രൂവല്‍ സംവിധാനത്തിലൂടെ തൊഴിലുടമകള്‍ക്ക് തൊഴിലാളികള്‍ക്ക് മുന്‍കൂര്‍ അനുമതി നല്‍കാനും കഴിയും . പ്രീ അപ്രൂവല്‍ സജീവമാക്കിയാല്‍ തൊഴിലാളി അപേക്ഷ നല്‍കിയ ഉടന്‍ പെര്‍മിറ്റ് സ്വയമേവ അനുവദിക്കും. ആവശ്യമായാല്‍ ഇത് ഏത് സമയവും പിന്‍വലിക്കാനോ റദ്ദാക്കാനോ സാധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



