കഞ്ചാവും മാരകായുധങ്ങളുമായി യുവാക്കള്‍ എക്‌സൈസ് പിടിയില്‍

പെരിന്തല്‍മണ്ണ : വില്‍പ്പനക്കായി സൂക്ഷിച്ചു വെച്ച കിലോക്കണക്കിന് കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍ .മേലാറ്റൂരിലെ ഒരു വാടക വീട്ടില്‍ വെച്ചാണ് പെരിന്തല്‍മണ്ണ വലിയങ്ങാടി സ്വദേശി നൗഫല്‍ (34) കാപ്പ് മേല്‍ക്കുളങ്ങര സ്വദേശി നജീബ് റഹ്മാന്‍(26) എന്നിവരെ മലപ്പുറം എക്‌സൈസ് നര്‍ക്കോട്ടിക്
സ്പെഷ്യല്‍ സ്‌ക്വാഡ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിജി പോളിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇവരില്‍ നിന്നും വടിവാള്‍ , കത്തി തുടങ്ങിയ മാരകായുധങ്ങളും പിടികൂടിയിട്ടുണ്ട്.

മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സ് എക്‌സൈസിന്റെ രഹസ്യവിവരത്തെ തുടര്‍ന്നാണ് റെയിഡ് നടന്നത്.

നിരവധി പോലീസ് എക്‌സൈസ് കേസുകളില്‍ പ്രതികളാണ് പിടിയിലായവര്‍. ഇവരില്‍ നിന്നും 11. 280 കിലോ കഞ്ചാവാണ് പിടികൂടിയത്

റെയിഡില്‍ എക്‌സൈസ് ഐ ബി ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഷഫീഖ്, അസി എക്‌സെസ് ഇന്‍സ്‌പെക്ടര്‍ ഷിജുമോന്‍ , പ്രിവന്റീവ് ഓഫീസര്‍മാരായ വിജയന്‍ , പ്രകാശന്‍ , സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സഫീറലി, റാഷിദ്, സജി പോള്‍ , ഡ്രൈവര്‍ സന്തോഷ് എന്നിവര്‍ പങ്കെടുത്തു.

 

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top