തിരൂരിലെ ലേബര്‍ ക്യാമ്പുകളില്‍ വീണ്ടും എക്‌സൈസ് റെയിഡ്: 11 കിലോ കഞ്ചാവ് പിടികൂടി

തിരൂര്‍: തിരൂരിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ ലേബര്‍ ക്യാമ്പുകളില്‍ വീണ്ടും കഞ്ചാവ് വേട്ട. തിരൂര്‍ വൈലത്തൂരില്‍ നിന്നും 11 കിലോ കഞ്ചാവാണ് പരിശോധനയില്‍ പിടികൂടിയത് .സംഭവത്തില്‍ പശ്ചിമ ബംഗാള്‍ സൗത്ത് 24 പാര്‍ഗാസ് ജില്ലയിലെ അത്തോറോബന്‍ ഗാബൂണി സ്വദേശി അഹൂദ് അലി ഖാസി എന്നയാളെ എക്‌സൈസ് പ്രതിചേര്‍ത്ത് കേസെടുത്തു.ഇയാളെ കഴിഞ്ഞ ദിവസം ഒന്നര കിലോ കഞ്ചാവുമായി എക്‌സൈസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ റിമാന്റിലാണ്.

ഈ കേസിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ താമസിച്ചിരുന്ന മുറിയില്‍ നിന്നും തിങ്കളാഴ്ച രാത്രിയില്‍ കഞ്ചാവ് പിടി കൂടിയത്. കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ 15 ഓളം കേസുകളില്‍ ആയി 30 കിലോയോളം കഞ്ചാവാണ് തിരൂരിനും പരിസരപ്രദേശങ്ങളില്‍ നിന്നും എക്‌സൈസ് പിടികൂടിയത്.

തിരൂര്‍ റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കാര്‍ത്തികേയന്റ നേതൃത്വത്തില്‍ നടന്ന റെയിഡില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ എംപി മുഹമ്മദലി, പ്രഗേഷ് , പ്രിവന്റീവ് ഓഫീസര്‍ കെ. മുഹമ്മദലി സിവില്‍ എക്‌സൈസ് ഓഫീസര്‍ കണ്ണന്‍ എന്നിവര്‍ പങ്കെടുത്തു

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top