പെട്രോള്‍, ഡീസല്‍ എക്‌സൈസ് തീരുവ കൂട്ടി

രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ലിറ്ററിന് രണ്ട് രൂപയാണ് വര്‍ധിപ്പിച്ചത്. ഇന്ന് അര്‍ധരാത്രി മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരും.

വിലവര്‍ധനവ് ചില്ലറ വില്‍പ്പന വിലയില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ലെന്നാണ് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറഞ്ഞതിനാല്‍ അധിക തീരുവ പൊതുമേഖലാ എണ്ണക്കമ്പനികള്‍ വഹിക്കുമെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു.

അമേരിക്കന്‍ ഭരണകൂടത്തിന്റെ പ്രതികാര തീരുവകള്‍ മൂലം ആഗോള വ്യാപാര യുദ്ധം ഉണ്ടാകുമോ എന്ന ഭീതി നിലനില്‍ക്കുന്നതിനാല്‍, ആഗോള അസംസ്‌കൃത എണ്ണ വില കുറഞ്ഞുവരുന്ന സമയത്താണ് കേന്ദ്ര നടപടി.

 

Share news
error: Content is protected !!
Scroll to Top