തിരൂരിൽ എക്‌സൈസിന്റെ ലഹരി വേട്ട: മൂന്ന് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

തിരൂർ :ആലത്തിയൂരിലും തിരൂരിന്റെ ‘വിവിധ മേഖലകളിലും കഞ്ചാവ്കച്ചവടം നടത്തിയിരുന്ന അതിഥി തൊഴിലാളിയും ബംഗാൾ സ്വദേശിയുമായ അട്ടാവുള്ള ഷേകിനെ 2.810kg കഞ്ചാവുമായി തിരൂർ എക്സൈസ് പിടികൂടി.

എക്സൈസ് ഇൻസ്‌പെക്ടർ കാർത്തികേയൻ പി യുടെ നേതൃത്വത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇയാളെ അറസ്റ്റ്‌ ചെയ്തതത് .ഇയാൾ താമസിച്ചിരുന്ന ആലതീയൂരിലെ റൂമിൽ നിന്നും ആണ് കഞ്ചാവ് പിടിച്ചെടുത്തത്. ബംഗാളിൽ നിന്നും കഞ്ചാവ് നേരിട്ട് എത്തിച്ചു ചെറിയ പൊതികളായി വിൽക്കുന്ന രീതിയാണ് ഇയാൾ ചെയ്തു വന്നിരുന്നത്. ആലത്തിയൂർ ഭാഗത്ത് കഞ്ചാവ് വിതരണം ചെയ്തിരുന്ന പ്രധാന കണ്ണിയെ ആണ് എക്സൈസ് സംഘം പിടികൂടിയിരിക്കുന്നത്. രണ്ടാഴ്ച മുൻപ് ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ നടത്തിയ റെയിഡിൽ അരക്കിലോ കഞ്ചാവുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു.

റെയിഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് മുഹമ്മദാലി എം പി, പ്രവന്റ്റീവ് ഓഫീസർ ഗ്രേഡ് മുഹമ്മദലി.കെ സിവിൽ എക്സൈസ് ഓഫീസർ മാരായ ശരത് AS ,വിനീഷ് pb എന്നിവർ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top