Section

malabari-logo-mobile

‘പറയാന്‍ ബാക്കിവെച്ചത്‌’: ലഹരി വിരുദ്ധ ബോധവത്‌ക്കരണ തെരുവ്‌ നാടകം ഉദ്‌ഘാടനം ഇന്ന്‌

HIGHLIGHTS : ജില്ലയിലെ ലഹരി വിരുദ്ധ ബോധവത്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി എക്‌സൈസ്‌ ജീവനക്കാരെ ഉള്‍പ്പെടുത്തി രൂപവത്‌കരിച്ച

ജില്ലയിലെ ലഹരി വിരുദ്ധ ബോധവത്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി എക്‌സൈസ്‌ ജീവനക്കാരെ ഉള്‍പ്പെടുത്തി രൂപവത്‌കരിച്ച ‘പറയാന്‍ ബാക്കിവെച്ചത്‌’ ലഹരി വിരുദ്ധ ബോധവത്‌ക്കരണ തെരുവ്‌ നാടകത്തിന്റെ ഉദ്‌ഘാടനം ഇന്ന്‌ (മാര്‍ച്ച്‌്‌ 28) നടക്കും. രാവിലെ 11 ന്‌ പരപ്പനങ്ങാടി കോപ്പറേറ്റീവ്‌ കോളെജ്‌ ഓഡിറ്റോറിയത്തില്‍ വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി പി.കെ അബ്‌ദുറബ്‌ ഉദ്‌ഘാടനം ചെയ്യുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഹ്‌റ മമ്പാട്‌ അധ്യക്ഷയാവും. കുട്ടികളില്‍ നിന്നും വിവരശേഖരണത്തിനായി എക്‌സൈസ്‌ വകുപ്പ്‌ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ സഹകരണത്തോടെ സ്‌കൂളുകളിലും കോളെജുകളിലും സ്ഥാപിക്കുന്ന വിവരശേഖരണപ്പെട്ടിയുടെ ഉദ്‌ഘാടനം ജില്ലാ കലക്‌ടര്‍ കെ. ബിജു നിര്‍വഹിക്കും. കോപ്പറേറ്റീവ്‌ കോളെജിലെ ലഹരി വിരുദ്ധ ക്ലബ്‌ ജില്ലാ പൊലീസ്‌ മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റ ഉദ്‌ഘാടനം ചെയ്യും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!