HIGHLIGHTS : Excise arrests youth with over one kilo of ganja in Tirur

തിരൂര്‍:വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന ഒരു കിലോയില്‍ അധികം വരുന്ന കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയിലായി . തിരൂര്‍ തലക്കാട് വില്ലേജില്‍ വാടക ക്വേര്‍ട്ടേഴ്‌സ് നിന്നും വെസ്റ്റ് ബംഗാള്‍ സ്വദേശി ആയ മിനാര്‍ ഷേഖ് (38) നെയാണ് തിരൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കാര്‍ത്തികേയന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം പിടികൂടിയത്.
ഇയാളുടെ കൈവശത്തുനിന്നും റൂമില്‍ നിന്നുമായി 1.120 kg ഓളം വരുന്ന ഉണക്ക കഞ്ചാവ് കണ്ടെടുത്തു .പുല്ലൂര്‍ തൂവക്കാട് ഭാഗങ്ങളില്‍ മയക്കുമരുന്നുപയോഗങ്ങളുമായി ബന്ധപ്പെട്ട് നടത്തിവന്ന ആന്വേഷണത്തിലാണ് ദിവസങ്ങളോളം നീണ്ട നിരീക്ഷണത്തിനൊടുവില്‍ പ്രതി പിടിയിലായത്.
എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സ്മിത.കെ, ദീപു. ടി.എസ്, വിനീഷ് പി ബി എന്നിവരാണ് പ്രതിയെ പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു


