HIGHLIGHTS : Excessive ticket charges; DYFI holds protest march to theater in Parappanangadi

പരപ്പനങ്ങാടി : മാജിക് ഫ്രെയിം പ്രയാഗ് തിയേറ്ററില്‍ അമിത ടിക്കറ്റ് ചാര്‍ജ് നിരക്കുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ പരപ്പനങ്ങാടി മേഖല കമ്മിറ്റി തിയേറ്ററിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. മലപ്പുറം ജില്ലയിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്ക് പരപ്പനങ്ങാടിയില്‍ ആണെന്ന് ചൂണ്ടിക്കാട്ടി ഡിവൈഎഫ്‌ഐ മാജിക് ഫ്രെയിം മനേജമന്റിന് പരാതി നല്‍യിരുന്നു. എന്നാല്‍ ടിക്കറ്റ് ചാര്‍ജ് കുറയ്ക്കാന്‍ മാനേജ്‌മെന്റ് തയ്യാറായില്ല ഇത് സിനിമ പ്രേമികളോടുള്ള വെലുവിളിയാണ് എന്ന് ആരോപിച്ചായിരുന്നു ഡിവൈഎഫ്‌ഐ മാര്‍ച്ച് സംഘടിപ്പിച്ചത്.

ഡിവൈഎഫ്‌ഐ തിരൂരങ്ങാടി ബ്ലോക്ക് ജോ. സെക്രട്ടറി അമല്‍ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ തന്നെ പരപ്പനങ്ങാടിയില്‍ മാത്രമാണ് ഇത്രെയും ഉയര്‍ന്ന ടിക്കറ്റ് നിരക്ക് നിലവിലുള്ളതെന്നും ടിക്കറ്റ് നിരക്ക് സാധാരണകാര്‍ക്കും തങ്ങാവുന്ന വിധം കുറക്കണമെന്നും, അല്ലാത്ത പക്ഷം പൊതുജനങ്ങളെ അണിനിരത്തി ഷോ തടയുന്നതടക്കമുള്ള സമര പരിപാടികകളുമായി ഡിവൈഎഫ്‌ഐ നേതൃത്വം മുന്നോട്ട് പോകുമെന്ന് അറിയിച്ചു
ഡിവൈഎഫ്‌ഐ പരപ്പനങ്ങാടി മേഖല പ്രസിഡന്റ് ഇ. ജുനൈദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി അജീഷ് പി സ്വാഗതവും, ട്രഷറര്‍ എവി. ഹര്‍ഷിന്ദ് നന്ദിയും പറഞ്ഞു.