പെരിന്തല്‍മണ്ണ താലൂക്കിലെ വിമുക്തഭടന്മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കുമായി ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 14 രാവിലെ 10ന് പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ വെച്ച് ബോധവത്കരണ സെമിനാര്‍ സംഘടിപ്പിക്കും.
ആംഡ് ഫോഴ്‌സ് വെറ്ററന്‍സ് ഡേയുടെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. പെരിന്തല്‍മണ്ണ താലൂക്കിലെ വിമുക്തഭടന്മാരും അവരുടെ ആശ്രിതരും പങ്കെടുക്കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്: 04832 734932.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




