Section

malabari-logo-mobile

ഇമ്മിണി ബല്യ സുല്‍ത്താന്റെ വീട്ടിലെത്തി രചനാ മത്സരാര്‍ത്ഥികള്‍

HIGHLIGHTS : Essay contestants come to Immini Balya Sultan's house

കോഴിക്കോട്: മലയാളത്തിന്റെ വിശ്വവിഖ്യാതനായ കഥാകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ വൈലാലില്‍ വീട് സന്ദര്‍ശിച്ച് രചനാ മത്സരാര്‍ത്ഥികള്‍. അറുപത്തിയൊന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളിലെ രചനാ മത്സരാര്‍ത്ഥികള്‍ക്കായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ബേപ്പൂര്‍ സുല്‍ത്താന്റെ വീട്ടിലേക്കൊരു യാത്രയുടെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം.

യാത്രയുടെ ഫ്‌ലാഗ് ഓഫ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും ചേര്‍ന്ന് നിര്‍വ്വഹിച്ചു. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും വിവിധ രചനാ മത്സരങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളായിരുന്നു യാത്രാ അംഗങ്ങള്‍.

sameeksha-malabarinews

വൈലാലിലെ വീട്ടിലെത്തിയ യാത്രാ സംഘത്തെ ബഷീറിന്റെ മകന്‍ അനീസ് ബഷീറും കുടുംബവും ചേര്‍ന്ന് സ്വീകരിച്ചു. ഭാഗ്യം ലഭിച്ച കുട്ടികളാണ് നിങ്ങളെന്നും എംടിയെയും ബഷീറിനെയും പോലുള്ള എഴുത്തുകാര്‍ വളര്‍ന്ന് വരട്ടെയെന്നും അദ്ദേഹം ആശംസിച്ചു. വിട പറഞ്ഞിട്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോളും ബഷീര്‍ ഇന്നും ഓര്‍മിക്കപ്പെടുന്നത് ഏറ്റവും വലിയ അംഗീകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാങ്കോസ്റ്റിന്‍ മരവും ബഷീറിന്റെ ഗ്രാമഫോണും കഥകളിലൂടെ മാത്രം അറിഞ്ഞ ബഷീറിന്റെ സാഹിത്യലോകവും കണ്‍മുമ്പില്‍ കണ്ടതോടെ പലര്‍ക്കും അതൊരു നവ്യാനുഭമായി.

ശേഷം കുട്ടികള്‍ക്കെല്ലാം ഹല്‍വ വിതരണം ചെയ്തു. കോഴിക്കോടിന്റെ ചരിത്രവും വിവരിച്ച് നല്‍കാന്‍ രജീഷ് രാഘവനും യാത്രയെ നയിക്കാന്‍ ഡിടിപിസി പോഗ്രാം കോഡിനേറ്റര്‍ മുഹമ്മദ് ഇര്‍ഷാദുമുണ്ടായിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!