HIGHLIGHTS : Entrepreneurship workshop on cake - squash making
കേക്ക്, ജാം, വിവിധ ഇനം സ്ക്വാഷുകൾ എന്നിവ നിർമിക്കുന്നതിന് സംരംഭകർക്കായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് (കീഡ്) ദ്വിദിന നൈപുണ്യ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഡിസംബർ 19 മുതൽ 20 വരെ കളമശേരിയിലെ ക്യാമ്പസിലാണ് പരിശീലനം.
എംഎസ്എംഇ മേഖലയിലെ സംരംഭകർ സ്പോഞ്ച് കേക്ക്, കേക്ക് പോപ്സ്, മഫിൻസ്, പപ്പായ പൈനാപ്പിൾ ജാം, പാഷൻഫ്രൂട്ട് സ്ക്വാഷ് എന്നിവയുടെ നിർമാണം തുടങ്ങിയ നിരവധി വിഷയങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 1770 രൂപയാണ് ഫീസ്. താൽപര്യമുള്ളവർ ഓൺലൈനായി https://kied.info/training-calender/ ൽ അപേക്ഷ സമർപ്പിക്കണം. സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0484-2532890/ 0484-2550322/ 9188922785.