ഇ എം എസിന്റെ മകള്‍ ഡോ.മാലതി ദാമോദരന്‍ അന്തരിച്ചു

തിരുവനന്തപുരം: ഡോ.മാലതി ദാമോദരന്‍ അന്തരിച്ചു. 87 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. കമ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ മകളാണ്. ശാസ്തമംഗലം ലയിനിലുള്ള വീട്ടില്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് അന്ത്യം സംഭവിച്ചത്.

ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് വെല്ലൂരില്‍ ശിശുരോഗ വിദഗ്ധനായി മാലതി സേവനമനുഷ്ഠിച്ചിരുന്നു.വിരമിച്ച ശേഷം ശാസ്തമംഗലത്തെ ശ്രീരാമകൃഷ്ണ മിഷന്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്നു.ഇന്ത്യയിലെ പ്രമുഖ ജനകീയാരോഗ്യ സംഘടനയായ മെഡിക്കോ ഫ്രെണ്ട്‌സ് സര്‍ക്കിളിന്റെ പ്രവര്‍ത്തകയായിരുന്നു .

ഭര്‍ത്താവ്;പരേതനായ ഡോ.എ.ഡി ദാമോദരന്‍, മക്കള്‍:പ്രൊഫ.സുമംഗല(ഡല്‍ഹി യൂണിവേഴ്‌സിറ്റ് അധ്യാപിക), ഹരീഷ് ദാമോദരന്‍(ഇന്ത്യന്‍ എക്‌സ്പ്രസ് റൂറല്‍ എഡിറ്റര്‍). മരുമകള്‍:ഷീലാ താബോര്‍(എന്‍ജിനിയര്‍ സൗദി).സഹോദരങ്ങള്‍:ഇ എം രാധ, പരേതരായ ഇ എം ശ്രീധരന്‍, ഇ എം ശശി. സംസ്‌ക്കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക് ശാന്തികവാടത്തില്‍.

Share news
error: Content is protected !!
Scroll to Top