Section

malabari-logo-mobile

ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റം; തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് മമ്ത

HIGHLIGHTS : കൊല്‍കത്ത: ഉദേ്യാഗസ്ഥരെ സ്ഥലം മാറ്റികൊണ്ടുള്ള ഉത്തരവില്‍ ബംഗാള്‍ സര്‍ക്കാര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് വ്യക്തത തേടി. അതെസമയം ഉദേ്യാഗസ്ഥരുടെ ...

mamathaകൊല്‍കത്ത: ഉദേ്യാഗസ്ഥരെ സ്ഥലം മാറ്റികൊണ്ടുള്ള ഉത്തരവില്‍ ബംഗാള്‍ സര്‍ക്കാര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് വ്യക്തത തേടി. അതെസമയം ഉദേ്യാഗസ്ഥരുടെ സ്ഥലമാറ്റവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മംമ്താ ബാനര്‍ജി. സംസ്ഥാന സര്‍ക്കാരുമായി ആലോചിക്കാതെ ഉദേ്യാഗസ്ഥരെ സ്ഥലം മാറ്റാനും പുതിയ ആളുകളെ നിയോഗിക്കാനും എങ്ങനെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് കഴിയുകയെന്ന് മമ്ത ചോദിച്ചു.

സ്ഥലമാറ്റ ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ ബംഗാളില്‍ തെരഞ്ഞെടുപ്പ് റദ്ധാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഉദേ്യാഗസ്ഥരെ സ്ഥലം മാറ്റാനാകില്ലെന്നായിരുന്നു മമ്തയുടെ നിലപാട്. പശ്ചിമ ബംഗാളില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പക്ഷപാതപരമായി പ്രവര്‍ത്തിക്കുമെന്ന് പരാതിയുള്ള ഉദേ്യാഗസ്ഥരെ സ്ഥലം മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കിയതാണ് മമ്തയെ ചൊടിപ്പിച്ചത്. സ്ഥലം മാറ്റാനുള്ള അധികാരം തനിക്കാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആരെയെങ്കിലും സ്ഥലം മാറ്റുന്നത് കാണട്ടെ എന്നും മമ്ത പരസ്യമായി വെല്ലു വിളിച്ചു.

sameeksha-malabarinews

അതേസമയം ഇന്ന് ഉച്ചയോടെ സ്ഥലമാറ്റ ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ തെരഞ്ഞെടുപ്പ് റദ്ധാക്കുന്നതുള്‍പ്പെടെയുള്ള കടുത്ത നിലപാടിലേക്ക് നീങ്ങുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സൂചന നല്‍കി. ആരോപിതരായ 5 പോലീസ് സൂപ്രണ്ടുമാര്‍, ജില്ലാ മജിസ്‌ട്രേറ്റ്, രണ്ട് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എന്നിവരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥലം മാറ്റി ഉത്തരവിറക്കിയത്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!