Section

malabari-logo-mobile

തൊഴിലവസരങ്ങൾ; വാക് ഇന്‍ ഇന്റര്‍വ്യൂ

HIGHLIGHTS : വാക് ഇന്‍ ഇന്റര്‍വ്യൂ നാഷണല്‍ ആയുഷ് മിഷന്‍ ജില്ലയിലെ വിവിധ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പി.ജി മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ),...

വാക് ഇന്‍ ഇന്റര്‍വ്യൂ
നാഷണല്‍ ആയുഷ് മിഷന്‍ ജില്ലയിലെ വിവിധ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പി.ജി മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ), തെറാപിസ്റ്റ്, ജി.എന്‍.എം നഴ്‌സ് തസ്തികകളിക്ക് നിയമനം നടത്തുന്നു. മാര്‍ച്ച് 21 ന് മലപ്പുറം മുണ്ടുപറമ്പിലുള്ള ജില്ലാ ഹോമിയോ ആശുപത്രിയില്‍ വെച്ച് വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. ആയുഷ് സിസ്റ്റത്തില്‍ പി.ജിയാണ് പി.ജി മെഡിക്കല്‍ ഓഫീസര്‍ക്ക് (ഹോമിയോ) വേണ്ട യോഗ്യത. പ്രതിമാസ ശമ്പളം:  43943 രൂപ, ഇന്റര്‍വ്യൂ രാവിലെ 9 ന് നടക്കും. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ആയുര്‍വേദ തെറാപിസ്റ്റ് കോഴ്‌സ് വിജയമാണ് തെറാപിസ്റ്റിന് വേണ്ട യോഗ്യത. പ്രതിമാസ ശമ്പളം:  14700 രൂപ. ഇന്റര്‍വ്യൂ രാവിലെ 11 ന് നടക്കും. അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും നഴ്‌സിങിലുള്ള ബി.എസ്.സി / അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ജി.എന്‍.എം നഴ്‌സിങും കേരള നഴ്‌സിങ് ആന്റ് മിഡ്‌വൈഫ് കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് ജി.എന്‍.എം നഴ്‌സിനു വേണ്ട യോഗ്യത. പ്രതിമാസ ശമ്പളം: 17850 രൂപ. ഇന്റര്‍വ്യൂ ഉച്ചയ്ക്ക് 12 ന് നടക്കും. എല്ലാ തസ്തികകളിലേക്കും പ്രായം മാര്‍ച്ച് 21 ന്40 വയസ്സ് കവിയരുത്. കൂടുതല്‍ വിവരങ്ങള്‍ 9778426343 എന്ന നമ്പറില്‍ ലഭിക്കും.

നിലമ്പൂര്‍ ഇന്ദിരാഗാന്ധി മോഡല്‍ സ്‌കൂളില്‍ അധ്യാപക ഒഴിവുകള്‍
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ നിലമ്പൂരില്‍ പ്രവര്‍ത്തിക്കുന്ന ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിലവിലുള്ള ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍, ഹൈസ്‌കുള്‍ ടീച്ചര്‍, പ്രൈമറി ടീച്ചര്‍ തസ്തികകളിലേക്കും അടുത്ത അധ്യയന വര്‍ഷം താല്‍ക്കാലികമായി ഉണ്ടായേക്കാവുന്ന ഒഴിവുകളിലേക്കുമായി കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. എച്ച്.എസ്.എസ്.ടി മലയാളം (1 ഒഴിവ്), എച്ച്.എസ്.എസ്.ടി ഇംഗ്ലീഷ് (1 ഒഴിവ്), എച്ച്.എസ്.എസ്.ടി കമ്പ്യൂട്ടര്‍ സയന്‍സ് (1 ഒഴിവ്), എച്ച്.എസ്.എസ്.ടി എക്കണോമിക്‌സ് (1 ഒഴിവ്), എച്ച്.എസ്.എസ്.ടി കൊമേഴ്‌സ് (2 ഒഴിവ്), എച്ച്.എസ്.ടി മലയാളം (2 ഒഴിവ്), എച്ച്.എസ്.ടി ഗണിതം (1 ഒഴിവ്), എച്ച്.എസ്.ടി സോഷ്യല്‍ സയന്‍സ് (1 ഒഴിവ്), എം.സി.ആര്‍.ടി (ആണ്‍-1, പെണ്‍-1), യു.പി.എസ്.ടി മ്യൂസിക്/ഡോയിങ് ടീച്ചര്‍ (1 ഒഴിവ്), എച്ച്.എസ്.ടി നാചുറല്‍ സയന്‍സ് (1 പ്രതീക്ഷിത ഒഴിവ്) എന്നീ തസ്തികകളിലേക്കാണ് നിയമനം. ഇതേ തസ്തികകളിലേക്ക് പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതകള്‍ ഉണ്ടായിരിക്കണം. റസിഡന്‍ഷ്യല്‍ സ്വഭാവമുള്ളതിനാല്‍ സ്‌കൂളുകളില്‍ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. ഹയര്‍സെക്കന്‍ഡറി ടീച്ചര്‍ക്ക് 36000 രൂപയും ഹൈസ്‌കുള്‍ ടീച്ചറിന് 32560 രൂപയും യു.പി ടീച്ചര്‍ക്ക് 28100 രൂപയുമാണ് പ്രതിമാസ വേതനം. ഏപ്രില്‍ 15 നകം പ്രൊജക്ട് ഓഫീസര്‍, ഐ.ടി.ഡി.പി നിലമ്പൂര്‍, മലപ്പുറം 679329 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ 04931 220315 എന്ന നമ്പറില്‍ ലഭിക്കും.

കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് അഭിമുഖം
ജില്ലയില്‍ വിവിധ വകുപ്പുകളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് ( നേരിട്ടുള്ള നിയമനം, ആദ്യ എന്‍.സി.എ എല്‍.സി/എ.ഐ) (കാറ്റഗറി നം. 277/18 , 116/19) എന്നീ തസ്തികളിലേക്ക് അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ഥികള്‍ക്കായി മാര്‍ച്ച് 15, 16, 17 തീയതികളില്‍ പി.എസ്.സി മലപ്പുറം ജില്ലാ ഓഫീസില്‍ വെച്ച് അഭിമുഖം നടത്തും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ്.എം.എസ്, പ്രൊഫൈല്‍ എന്നിവ വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുള്ള ഇന്റര്‍വ്യൂ മെമ്മോ ഡൗണ്‍ലോഡ് ചെയ്ത് ആയതില്‍ നിര്‍ദ്ദേശിച്ച പ്രകാരമുള്ള പ്രമാണങ്ങളുടെ അസ്സല്‍ സഹിതം നിശ്ചിത ദിവസം യഥാസമയം അഭിമുഖത്തിന് ഹാജരാകണമെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള തവനൂര്‍ കാര്‍ഷിക എഞ്ചിനീയറിങ് കോളേജിലെ 31 അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവുകളിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ നിയമനത്തിന് ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിമാസ ശമ്പളം : 44100 രൂപ. മാര്‍ച്ച് 27 വൈകിട്ട് 4 നുള്ളില്‍ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.kau.inkcaet.kau.in  എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!