തൊഴിലവസരങ്ങള്‍; ആരോഗ്യ കേരളത്തില്‍ ഒഴിവുകള്‍

നെറ്റ്വര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍, അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ വാക് ഇന്‍ ഇന്റര്‍വ്യൂ

സെന്റര്‍ ഫോര്‍ ഡവലപ്പ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി (സി-ഡിറ്റ് ) യുടെ ഇ ഗവേണന്‍സ് ഡിവിഷന്‍ നടപ്പിലാക്കിവരുന്ന പ്രോജക്ടിലേയ്ക്ക് നെറ്റ്വര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍, അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ എന്നീ തസ്തികകളിലേക്ക് താത്കാലിക നിയമനത്തിന് ജനുവരി 24ന് ഉച്ചക്ക് ഒരു മണി മുതല്‍ വിവിധ ഓഫീസുകളില്‍ വാക് -ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഉയര്‍ന്ന പ്രായ പരിധി : 35 വയസ്സ്. താത്പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, സര്‍ട്ടിഫിക്കേഷനുകള്‍, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പുകളും സഹിതം അഭിമുഖത്തിനായി നേരിട്ട് ഹാജരാകേണ്ടതാണ്. ഫോണ്‍ : 9895788311. www.careers.cdit.org

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കോഴിക്കോട് ഗവ.വനിതാ പോളിടെക്‌നിക്ക് കോളേജില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ താത്കാലികമായി ഡിപ്ലോമ കൊമേഷ്യല്‍ പ്രാക്ടീസ് വിഭാഗത്തിലേക്ക് അസിസ്റ്റന്റ് പ്രൊഫസര്‍ (ഹിന്ദി) നിയമനം നടത്തുന്നു. 55 ശതമാനം മാര്‍ക്കോടെ ഹിന്ദിയില്‍ ബിരുദാനന്തര ബിരുദവും, നെറ്റ് /പിഎച്ച്ഡി എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജനുവരി 23ന് രാവിലെ 10.30ന് എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം പ്രിന്‍സിപ്പല്‍ മുന്‍പാകെ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 0495 2370714.

ആരോഗ്യ കേരളത്തില്‍ ഒഴിവുകള്‍

കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ ഫാര്‍മസിസ്റ്റ്, മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍, ഫിസിയോതെറാപിസ്റ്റ്, എ.എച്ച്.കൌണ്‍സിലര്‍, ഡെവലപ്‌മെന്റ് തെറാപിസ്റ്റ്, പാലിയേറ്റീവ് കെയര്‍ സ്റ്റാഫ് നഴ്‌സ്, എന്നീ തസ്തികകളിലേക്ക് കരാര്‍ ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യതയടക്കമുള്ള വിശദവിവരങ്ങള്‍ക്ക് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ www.arogyakeralam.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 22ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി സമര്‍പ്പിക്കണം. ഫോണ്‍ : 0495 2374990.

കൊമേഴ്ഷ്യല്‍ അപ്രന്റിസുമാരെ നിയമിക്കുന്നു
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മലപ്പുറം ജില്ലാ കാര്യാലയത്തിലേക്ക് കൊമേഴ്ഷ്യല്‍ അപ്രന്റിസുമാരെ നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാല ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാന (ഡി.സി.എ/പി.ജി.ഡി.സി.എ/തത്തുല്യ യോഗ്യത)വുമാണ് യോഗ്യത. 19നും 26നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ബോര്‍ഡില്‍ കൊമേഴ്ഷ്യല്‍ അപ്രന്റിസായി മുന്‍കാലങ്ങളില്‍ സേവനമനുഷ്ഠിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. ഒരു വര്‍ഷമാണ് ട്രെയിനിങ് കാലാവധി. പ്രതിമാസം 9,000 രൂപ സ്റ്റൈപന്റ് ലഭിക്കും. അഭിമുഖം ജനുവരി 24ന് രാവിലെ 11 മണിക്ക് മലപ്പുറം ജില്ലാ കാര്യാലയത്തില്‍ നടക്കും. ഫോണ്‍: 0483 2733211, 6238616174, 9645580023
അപേക്ഷ ക്ഷണിച്ചു
താനൂർ മത്സ്യഫെഡ് ഒ.ബി.എം വർക്ക് ഷോപ്പിലേക്ക് ഐ.ടി.ഐ യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 25 ന് വൈകീട്ട് 5 മണി വരെ. യോഗ്യത ഐ.ടി.ഐ (ഫിറ്റർ  ഇലക്ട്രിക്കൽ മെഷിനിസ്റ്റ്) , ഒ.ബി.എം സർവീസിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയം. ഒ.ബി.എം സർവീസിൽ കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്കും അപേക്ഷിക്കാം. ഹൈഡ്രാ പ്രസ്സിങ് മെഷീൻ ഉപയോഗിച്ച് എഞ്ചിൻ്റെ ക്രാങ്ക് സെറ്റ് ചെയ്യുന്നതിനുള്ള പ്രാവീണ്യം അഭികാമ്യം. ഫോൺ: 04942423503
മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ്, ലിഫ്റ്റിങ് സൂപ്പര്‍ വൈസര്‍ നിയമനം
കുടുംബശ്രീ ബ്രോയ്ലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ്, ലിഫ്റ്റിങ് സൂപ്പര്‍ വൈസര്‍ തസ്തികകളിലേക്ക് ജനുവരി 20 ന് വൈകീട്ട് അഞ്ച് വരെ അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 30 വയസ്സ്. കുടുംബശ്രീ അംഗം, കുടുംബശ്രീ കുടുംബാഗം, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ക്ക് മുന്‍ഗണനയുണ്ട്. മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അംഗീകൃത സര്‍വകലാശാല ബിരുദം, രണ്ട് വര്‍ഷത്തെ മാര്‍ക്കറ്റിങ് പ്രവര്‍ത്തന പരിചയം അല്ലെങ്കില്‍ അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള എം.ബി.എ (മാര്‍ക്കറ്റിങ്) എന്നിവയാണ് യോഗ്യത. പ്രതിമാസ ശമ്പളം 20,000 രൂപ. ലിഫ്റ്റിങ് സൂപ്പര്‍ വൈസര്‍ തസ്തികയിലേക്ക് പ്ലസ്ടു, പൗള്‍ട്രി മേഖലയിലെ പ്രവൃത്തി പരിചയം എന്നിവ വേണം. പ്രതിമാസ ശമ്പളം 16,000 രൂപ. അപേക്ഷയോടൊപ്പം വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജില്ലാ മിഷനില്‍ നേരിട്ടോ, ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍, മലപ്പുറം – 676505 എന്ന വിലാസത്തില്‍ തപാല്‍ വഴിയോ സമര്‍പ്പിക്കണം. നിലവില്‍ കെ.ബി.എഫ്.പി.സി.എല്‍ മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവായി മറ്റു ജില്ലകളില്‍ സേവനം അനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരെ പരിഗണിക്കുന്നതല്ല. ഫോണ്‍: 8891008700.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top