Section

malabari-logo-mobile

തൊഴിലവസരങ്ങള്‍;അധ്യാപക നിയമനം

HIGHLIGHTS : Employment opportunities; Teacher recruitment

അധ്യാപക നിയമനം

നിലമ്പൂര്‍ ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. നിലവിലെ യു.ജി.സി റഗുലേഷന്‍ പ്രകാരം അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയില്‍ നിയമനം നേടുന്നതിനുള്ള യോഗ്യതയുള്ള,  കോഴിക്കോട്  കോളേജ് വിദ്യാഭ്യാസ ഉപ വകുപ്പ് കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതമുള്ള അപേക്ഷ ജൂണ്‍ 11 വൈകീട്ട് നാലിനു മുമ്പായി  ഇമെയില്‍ (nilamburgovtcollege@gmail.com) വഴി സമര്‍പ്പിക്കണം.  ഫോണ്‍: 04931 260332.

താനൂർ സി.എച്ച്.എം.കെ.എം. ഗവ ആർട്സ് ആന്റ് സയൻസ് കോളേജിൽ  മാത്തമാറ്റിക്സ് വിഭാഗത്തിൽ  അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി നിഷ്‌കർഷിച്ചിട്ടുള്ള യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ്‌ വിദ്യാഭ്യാസ ഡെപ്യൂട്ടിഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾ യോഗ്യതകൾ, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ  സഹിതം ജൂണ്‍ 11 ന് രാവിലെ പത്തു മണിക്ക് അഭിമുഖത്തിനായി കോളേജിൽ ഹാജരാവണം. വിശദ വിവരങ്ങൾക്ക് : gctanur.ac.in
ഗ്രാജുവേറ്റ് എഞ്ചിനീയറിങ് അപ്രന്റിസ് നിയമനം

sameeksha-malabarinews

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ മലപ്പുറം ജില്ലാ കാര്യാലയത്തിൽ ഗ്രാജുവേറ്റ് എഞ്ചിനീയറിങ് അപ്രൻ്റീസുമാരെ തിരഞ്ഞെടുക്കുന്നു. ബി.ടെക് ബിരുദമുള്ള 28 വയസ്സിനു താഴെയുള്ളവർക്കാണ് അവസരം. യോഗ്യരായ ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ എന്നിവയുടെ അസ്സലുകളും, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും മുൻപരിചയ രേഖകൾ ഉണ്ടെങ്കിൽ അവയും സഹിതം ജൂൺ 20-ന് രാവിലെ 10.30 മണിക്ക് ബോർഡിന്റെ മലപ്പുറം ജില്ലാ കാര്യാലയത്തിൽ ഹാജരാവണം. ബോർഡിൻ്റെ ഗ്രാജുവേറ്റ് എഞ്ചിനിയറിങ് അപ്രൻ്റീസായി മുൻകാലങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുള്ളവർ അപേക്ഷിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക്: 0483-2733211, 9645580023.

വിമുക്തഭടന്മാർക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം

വിമുക്തഭടന്മാർക്ക് ഡി.ജി.ആര്‍ മുഖേന കരാർ അടിസ്ഥാനത്തിൽ നിയമനം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നിയമനത്തിനുളള സമ്മതപത്രം  https://dgrddemp@desw.gov.in എന്ന വെബ്‍സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച സമ്മതപത്രം എക്സല്‍ ഫോർമാറ്റിൽ മലപ്പുറം ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ zswompm@gmail.com ഇമെയിൽ അഡ്രസ്സിൽ ജൂണ്‍ ഏഴിന് വൈകിട്ട് അഞ്ചു മണിക്ക് മുൻപ് അയച്ചു നല്‍കണം.  കൂടുതല്‍ വിവരങ്ങൾക്ക് ഫോൺ : 0483-2734932.

ജെ.പി.എച്ച്.എന്‍ നിയമനം

കീഴുപറമ്പ് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍  ജെ.പി.എച്ച്.എൻ തസ്തികയിലേക്ക്  ദിവസ‍ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. എ.എന്‍.എം/ ജെ.പി.എച്ച്.എന്‍  വിജയവും കേരള നേഴ്സസ് ആന്റ് മിഡ് വൈഫറി കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. ജൂണ്‍ 13 ന് രാവിലെ 11 ന് ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!