Section

malabari-logo-mobile

തൊഴിലവസരങ്ങൾ ; നഴ്സ് നിയമനം

HIGHLIGHTS : Employment opportunities; Nurse appointment

പാലീയേറ്റീവ് നഴ്സ് നിയമനം

മലപ്പുറം താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലേക്ക് പാലിയേറ്റീവ് നഴ്സ് തസ്തികയിലേക്ക് നിയമനംനടത്തുന്നു. ഗവ.അംഗീകൃത ജെ.പി.എച്ച്.എൻ/എൻ.എം., നഴ്സിംഗ് കൗൺസിൽ രജിസട്രേഷൻഎന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ ജനുവരി 11ന് രാവിലെ 10.30ന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽനടക്കുന്ന അഭിമുഖത്തിന്  ഹാജരാവണം. ഫോൺ: 0483 2734866.

sameeksha-malabarinews

വണ്ടൂർ താലൂക്ക് ആശുപത്രിയിൽ നിയമനം

വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ എന്നീതസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഗവ. അംഗീകൃത .എൻ.എംകോഴ്സ്, കേരള നഴ്സസ് ആൻഡ് മിഡ്വൈഫസ് കൗൺസിന്റെ രജിസ്ട്രേഷൻ എന്നിവയാണ് ജൂനിയർ പബ്ലിക്ഹെൽത്ത് നഴ്സിന്റെ യോഗ്യത. ഗവ. അംഗീകൃത ഫാർമസി ഡിപ്ലോമ, കേരള സ്റ്റേറ്റ് ഫാർമസി കൗൺസിലിന്റെപുതുക്കിയ രജിസ്ട്രേഷൻ എന്നിവയാണ് ഫാർമസിസ്റ്റ് തസ്തികയുടെ യോഗ്യത. ഗവ. അംഗീകൃത ബി.എസ്.സിഎം.എൽ.ടി/ഡി.എം.എൽ.ടി കോഴ്സ്, കേരള പാരാമെഡിക്കൽ കൗൺസിലിന്റെ രജിസ്ട്രേഷൻ എന്നിവയാണ്ലാബ് ടെക്നീഷ്യൻ തസ്തികയുടെ യോഗ്യത. മൂന്ന് തസ്തികകളിലേക്കും പ്രവൃത്തി പരിചയമുള്ളവർക്ക്മുൻഗണന നൽകും. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയുടെ അഭിമുഖം ജനുവരി 17ന് രാവിലെപത്തിനും ഫാർമസിസ്റ്റ് തസ്തികയുടേത് അന്നേ ദിവസം രാവിലെ 10.30നും ലാബ് ടെക്നീഷ്യൻതസ്തികയുടേത് 11.30നും താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസറുടെ ഓഫീസിൽ നടക്കും. യോഗ്യരായഉദ്യോഗാർഥികൾ നിശ്ചയിച്ച സമയത്തിന് അരമണിക്കൂർ മുമ്പ് എത്തിച്ചേരണം. കൂടുതൽ വിവിരങ്ങൾആശുപത്രി ഓഫീസ് സമയങ്ങളിൽ ലഭ്യമാകും.

ഇ.സി.ജി ടെക്‌നീഷ്യൻ നിയമനം
അരീക്കോട് താലൂക്ക് ആശുപത്രിയിൽ ഇ.സി.ജി ടെക്‌നീഷ്യൻ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി, വി.എച്ച്.എസ്.ഇ ഇ.സി.ജി ഓഡിയോമെട്രിക് ടെകനീഷ്യൻ എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ ജനുവരി ഒമ്പതിന് രാവിലെ 10.30ന് ആശുപത്രി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 0483 2851700.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!