തൊഴിലവസരങ്ങള്‍

ട്രേഡ്സ്മെൻ താത്കാലിക ഒഴിവ്

തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്‌നിക് കോളജിലെ ഇൻസ്ട്രുമെന്റേഷൻ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ട്രെഡ്‌സ്മാന്റെ താത്കാലിക ഒഴിവുണ്ട്. ഇൻസട്രുമെന്റേഷന് എൻജിനിയറിങ്ങിൽ ഡിപ്ലോമ, ഐ.ടി.ഐ അഥവാ തത്തുല്യ യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ മൂന്നിന് രാവിലെ 10ന് സർക്കാർ വനിതാ പോളിടെക്‌നിക് കോളജ് പ്രിൻസിപ്പൽ മുൻപാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

താത്ക്കാലിക ഒഴിവ്

നെടുങ്കണ്ടം സർക്കാർ പോളിടെക്നിക് കോളേജിൽ കമ്പ്വൂട്ടർ എൻജിനിയറിംഗ്, ഇലക്ട്രോണിക്സ് എൻജിനിയറിംഗ് വിഭാഗങ്ങളിൽ ഡെമോൺസ്ട്രേറ്ററിന്റെയും കമ്പ്വൂട്ടർ എൻജിനിയറിംഗ് വിഭാഗത്തിൽ ട്രേഡ്സ്മാൻ തസ്തിയിലും നിലവിലുള്ള ഒഴിവുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 28ന് എഴുത്തു പരീക്ഷയും അഭിമുഖവും നടത്തും.

ഡെമോൺസ്ട്രേറ്റർ തസ്തികയ്ക്ക് ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസ് എൻജിനിയറിംഗ് ഡിപ്ലോമയും, ട്രേഡ്സ്മാൻ തസ്തികയിൽ  ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസ്, ഐടിഐ, എൻ.ടി.സി, കെ.ജി.സി.ഇ, വി.എച്ച്.എസ്.ഇ, ടി.എച്ച്.എസ്.എൽ.സി (യോഗ്യതയുള്ളവരുടെ അഭാവത്തിൽ എൻജിനിയറിംഗ് ഡിപ്ലോമക്കാരെയും പരിഗണിക്കും). യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടഫിക്കറ്റുകളും ബയോഡേറ്റയും സഹിതം രാവിലെ 10ന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: gptcnedumkandam.ac.in, 04868 234082.

Share news
error: Content is protected !!
Scroll to Top