Section

malabari-logo-mobile

തൊഴിലവസരങ്ങൾ; പൈനാവ് മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ഗസ്റ്റ് അധ്യാപക ഇന്റര്‍വ്യൂ

HIGHLIGHTS : employment opportunities; Guest Teacher Interview at Painav Model Polytechnic College

പൈനാവ് മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ഗസ്റ്റ് അധ്യാപക ഇന്റര്‍വ്യൂ

സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ പൈനാവ് മോഡല്‍ പോളിടെക്നിക് കോളേജില്‍ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് താത്ക്കാലിക ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. അപേക്ഷകര്‍ അതാതു വിഷയങ്ങള്‍ക്ക് താഴെ പറയുന്ന തീയതികളില്‍ കോളേജില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കേണ്ടതാണ്.

sameeksha-malabarinews

19.07.2022 (ചൊവ്വ) ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ എന്‍ജിനിയറിങ്, (യോഗ്യത ഫസ്റ്റ് ക്ലാസ്സ് ബി.ടെക് ഇന്‍ കമ്പ്യൂട്ടര്‍ എന്‍ജിനിയറിങ്), ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ – (യോഗ്യത ഫസ്റ്റ് ക്ലാസ്സ് എം.സി.എ ബിരുദം), കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ – (യോഗ്യത ഫസ്റ്റ് ക്ലാസ്സ് പി.ജി.ഡി.സി.എ അല്ലെങ്കില്‍ ഫസ്റ്റ് ക്ലാസ്സ് ബി. എസ്സി. കമ്പ്യൂട്ടര്‍ സയന്‍സ്), ട്രേഡ്സ്മാന്‍ ഇന്‍ കമ്പ്യൂട്ടര്‍ – (നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്പ്യൂട്ടര്‍).

21.07.2022 (വ്യാഴം) ലക്ചറര്‍ ഇന്‍ ഇലക്ട്രോണിക്സ് എന്‍ജിനിയറിങ് (യോഗ്യത – ഫസ്റ്റ് ക്ലാസ്സ് ബി.ടെക് ഇന്‍ ഇലക്ട്രോണിക്സ് എന്‍ജിനിയറിങ്), ഡെമോണ്‍സ്ട്രേറ്റര്‍ ഇന്‍ ഇലക്ട്രോണിക്സ് – (യോഗ്യത- ഫസ്റ്റ് ക്ലാസ്സ് ഡിപ്ലോമ ഇന്‍ ഇലക്ട്രോണിക്സ് എന്‍ജിനിയറിങ്)

22.07.2022 (വെള്ളി ) ലക്ചറര്‍ ഇന്‍ ബയോമെഡിക്കല്‍ എന്‍ജിനിയറിങ് (യോഗ്യത – ഫസ്റ്റ് ക്ലാസ്സ് ബി.ടെക് ഇന്‍ ബയോമെഡിക്കല്‍ എന്‍ജിനിയറിങ്), ലക്ചറര്‍ ഇന്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് ( യോഗ്യത -ഫസ്റ്റ് ക്ലാസ്സ് ബി.ടെക് ഇന്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ്), ഡെമോണ്‍സ്ട്രേറ്റര്‍ ഇന്‍ ബയോമെഡിക്കല്‍ എന്‍ജിനിയറിങ് (യോഗ്യത – ഫസ്റ്റ് ക്ലാസ്സ് ഡിപ്ലോമ ഇന്‍ ബയോമെഡിക്കല്‍ എന്‍ജിനിയറിങ്).

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മേല്പറഞ്ഞ അതാതു വിഷയങ്ങള്‍ക്ക് അതാതു തീയതികളില്‍ രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ രണ്ടു കോപ്പികളുമായി കോളേജില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കേണ്ടതാണ് എന്ന് അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04862 232246, 04862 297617, 9495061372, 8547005084 എന്നീനമ്പറുകളില്‍ വിളിക്കുക.

വിവിധ തസ്തികകളില്‍ നിയമനം

ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന കേരളത്തിലെ പ്രമുഖ കമ്പനികളിലേക്ക്  ജൂലൈ 23ന് രാവിലെ 10ന് അഭിമുഖം നടത്തുന്നു. ഐ.ടി, റസ്റ്റോറന്റ്, റീറ്റെയ്ല്‍ തുടങ്ങി നിരവധി മേഖലയിലേക്കാണ് ഇന്റര്‍വ്യൂ. എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കുന്ന അഭിമുഖത്തില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പങ്കെടുക്കാം. എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി, ഹോട്ടല്‍ മാനേജ്മന്റ്, പ്രോഗ്രാമിങ് സ്‌കില്‍സ് എന്നീ യോഗ്യതയുള്ളവര്‍  ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റ് പകര്‍പ്പുകള്‍ സഹിതം എംപ്ലോയബിലിറ്റി സെന്ററിലെത്തി കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയും രജിസ്‌ട്രേഷന്‍ ഫീസായ 250 രൂപയുമായി നേരിട്ടെത്തണം. ഫോണ്‍ : 04832 734 737.

ഐ.ഇ.എൽ.ടി.എസ് പരിശീലക ഒഴിവ്

കിറ്റ്‌സ് തിരുവനന്തപുരം സെന്ററിൽ ഐ.ഇ.എൽ.ടി.എസ് കോഴ്‌സിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ ഐ.ഇ.എൽ.ടി.എസ് പരിശീലകരുടെ അപേക്ഷ ക്ഷണിച്ചു. പ്രതിമാസ ശമ്പളം 30,000 രൂപ. ബിരുദധാരികളും ഐ.ഇ.എൽ.ടി.എസ് പരീക്ഷയിൽ 7.5 ഉം അതിനു മുകളിൽ സ്‌കോർ ഉള്ളവരും ചുരുങ്ങിയത് ഒരു വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്കും അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 27.

കൈറ്റിൽ മാസ്റ്റർ ട്രെയിനർ ജൂലൈ 20 വരെ അപേക്ഷിക്കാം

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷനിൽ (കൈറ്റ്) ഐടി തൽപ്പരരായ സർക്കാർ, എയ്ഡഡ് സ്‌കൂൾ അധ്യാപകർക്ക് മാസ്റ്റർട്രെയിനർമാരായി സേവനം അനുഷ്ഠിക്കുന്നതിന് അപേക്ഷ സമർപ്പിക്കേണ്ട തീയതി ജൂലൈ 20 വരെ നീട്ടി. പ്രൈമറി – ഹൈസ്‌കൂൾ വിഭാഗത്തിലെ അധ്യാപകരാണ് അപേക്ഷിക്കേണ്ടത്. ഐടി നൈപുണി അടിസ്ഥാനമാക്കിയുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടേയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ വർക്കിംഗ് അറേഞ്ച്‌മെന്റ് വ്യവസ്ഥയിൽ അതത് ജില്ലകളിലായിരിക്കും മാസ്റ്റർട്രെയിനർമാരെ നിയോഗിക്കുന്നത്. വിശദാംശങ്ങൾ www.kite.kerala.gov.in ൽ ലഭ്യമാണ്.

അപേക്ഷ ക്ഷണിച്ചു

സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആര്‍.ടി കേരള) യില്‍ സ്വയംഭരണ സ്വഭാവത്തോടുകൂടി ആരംഭിക്കുന്ന മൂല്യനിര്‍ണയ സെല്ലിലേക്ക് സ്റ്റാറ്റിസ്റ്റിക്സ് വിദഗ്ദ്ധര്‍/ ഡാറ്റ അനലിസ്റ്റ്, സിസ്റ്റം മാനേജര്‍/ പ്രോഗ്രാം മാനേജര്‍ എന്നീ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജൂലൈ 30നു മുന്‍പായി ഡയറക്ടര്‍, എസ്.സി.ഇ.ആര്‍.ടി, വിദ്യാഭവന്‍, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ എസ്.സി.ഇ.ആര്‍.ടി വെബ്സൈറ്റില്‍ www.scert.kerala.gov.in ലഭിക്കും.

സെന്റര്‍ ഫോര്‍ പ്രൈസ് റിസേര്‍ച്ചില്‍ ഒഴിവുകള്‍

സെന്റര്‍ ഫോര്‍ പ്രൈസ് റിസേര്‍ച്ചില്‍ കരാര്‍ അടിസ്ഥാനത്തില്‍ റിസേര്‍ച്ച് ഓഫിസര്‍ (1), റിസേര്‍ച്ച് അസിസ്റ്റന്റ് (1), ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ (14) എന്നീ തസ്തികകളില്‍ നിയമനത്തിനു സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. ജൂലൈ 29 വരെ അപേക്ഷകള്‍ സ്വീകരിക്കും. വിശദമായ വിജ്ഞാപനം www.civilsupplieskerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

താത്കാലിക നിയമനം

കേരള ഫോറസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജൂനിയര്‍ റിസേര്‍ച്ച് ഫെല്ലോ/ പ്രൊജക്റ്റ് ഫെല്ലോ തസ്തികയില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബോട്ടണി/ പ്ലാന്റ് സയന്‍സ്/ ബയോടെക്‌നോളജി/ ഫോറസ്ട്രി എന്നിവയില്‍ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം, ബിരുദാനന്തര ബിരുദവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നേടിയ നാഷണല്‍ ലെവല്‍ ടെസ്റ്റ് ക്വാളിഫിക്കേഷന്‍, സി.എസ്.ഐ.ആര്‍/ യു.ജി.സി-നെറ്റ് അല്ലെങ്കില്‍ ഗേറ്റ് (ജൂനിയര്‍ റിസേര്‍ച്ച് ഫെല്ലോയ്ക്കു മാത്രം) എന്നിവയാണു യോഗ്യതകള്‍. മോളിക്യുലാര്‍ ടെക്നിക്സ്, വനമേഖലയിലുള്ള ഫീല്‍ഡ് വര്‍ക്ക് എന്നിവയില്‍ പ്രവൃത്തിപരിചയം അഭികാമ്യം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 25നു രാവിലെ 10 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കേരളം ഫോറസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തൃശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യൂവിനു പങ്കെടുക്കണം. വിവരങ്ങള്‍ക്ക് www.kfri.res.in സന്ദര്‍ശിക്കുക.

സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു

ഡല്‍ഹി പൊലീസില്‍ കോണ്‍സ്റ്റബിള്‍ (ഡ്രൈവര്‍- പുരുഷന്‍), ഹെഡ്‌കോണ്‍സ്റ്റബിള്‍ (അസിസ്റ്റന്റ് വയര്‍ലസ് ഓപ്പറേറ്റര്‍/ ടെലിപ്രിന്റര്‍ ഓപ്പറേറ്റര്‍) എന്നീ തസ്തികകളില്‍ നിയമനത്തിനായി സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ നടത്തുന്ന കംപ്യൂട്ടര്‍ അധിഷ്ഠിത മത്സര പരീക്ഷ ഒക്ടോബറില്‍ നടക്കും. ജൂലൈ 29 വരെ അപേക്ഷ സമര്‍പ്പിക്കാം. വിദ്യാഭ്യാസ യോഗ്യതകളും മറ്റു വിവരങ്ങളും https://ssc.nic.in, www.ssckkr.kar.nic.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും.

അഭിമുഖം

പൊന്നാനി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍, സ്റ്റാഫ് നേഴ്‌സ്, ഫാര്‍മസിസ്റ്റ്, ഇ.സി.ജി ടെക്‌നീഷ്യന്‍ വിഭാഗത്തിലേക്ക് താത്കാലിക ജീവനക്കാരെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂലൈ 22ന് രാവിലെ 10.30 ന് നടക്കും. ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കുന്നവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഹാജരാക്കണം. വിവരങ്ങള്‍ക്ക് 0494-2663089.

അപേക്ഷ ക്ഷണിച്ചു

കേരള ആരോഗ്യശാസ്ത്ര സര്‍വ്വകലാശാലയില്‍ ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ് (ടെക്‌നിക്കല്‍) തസ്തികയില്‍ നിയമനം നടത്തുന്നതിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. വിശദ വിവരങ്ങള്‍ക്ക് www.kuhs.ac.in സന്ദര്‍ശിക്കുക. അപേക്ഷകള്‍ രജിസ്ട്രാര്‍, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ്, മെഡിക്കല്‍ കോളേജ് പി.ഒ, തൃശൂര്‍ 680596 എന്ന വിലാസത്തില്‍ ജൂലൈ 25നകം ലഭിക്കണം

താത്കാലിക നിയമനം

മലപ്പുറം ജില്ലാ മൃഗസംരക്ഷണ ഓഫീസിന് കീഴിലെ വിവിധ സ്ഥാപനങ്ങളിലേക്ക് രാത്രികാല അടിയന്തര മൃഗചികിത്സ നല്‍കുന്നതിന് ബി.വി.എസ്.സി, എ.എച്ച് യോഗ്യതയും വെറ്റിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ള ഡോക്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാത്ഥികള്‍ പൂര്‍ണമായ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വെറ്റിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സഹിതം 30 ന് രാവിലെ 10.30ന് മൃഗസംരക്ഷണം ഓഫീസില്‍ നേരിട്ട് ഹാജരാകണം.

നഴ്‌സ് റിക്രൂട്ട്മെന്റ്

ഇന്ത്യയില്‍ നിന്നുള്ള രജിസ്റ്റേര്‍ഡ് നഴ്‌സുമാര്‍ക്ക് മികച്ച അവസരങ്ങള്‍ക്ക് വഴിയൊരുക്കി യു.കെയിലേക്ക് നോര്‍ക്ക റൂട്ട്‌സ് ഫാസ്റ്റ്ട്രാക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. റിക്രൂട്ട്മെന്റ് പൂര്‍ണമായും സൗജന്യമാണ്. ബി.എസ്.സി അഥവാ ജി.എന്‍.എം യോഗ്യതയും കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമുള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. മൂന്ന് വര്‍ഷത്തിനകമുള്ള പ്രവര്‍ത്തി പരിചയമാണ് പരിഗണിക്കുന്നത്. ബയോഡാറ്റ, ലാംഗ്വേജ് ടെസ്റ്റ് റിസള്‍ട്ട്, ഫോട്ടോ, ഡിഗ്രി/ ഡിപ്ലോമ (നഴ്‌സിംഗ്) സര്‍ട്ടിഫിക്കറ്, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്, മോട്ടിവേഷന്‍ (കവറിങ്) ലെറ്റര്‍, ട്രാന്‍സ്‌ക്രിപ്ട്, പാസ്‌പോര്ട്ട് കോപ്പി, എന്നിവ സഹിതം www.norkaroots.org എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. ഇ-മെയില്‍ uknhs.norka@kerala.gov.in.

പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിലെ പ്രോജക്ട് അസിസ്റ്റന്റ് താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബോട്ടണിയില്‍ ഒന്നാം ക്ലാസ് ബിരുദം അനിവാര്യം. വനയാത്രയിലും/ പഠനത്തിനും ഉള്ള പ്രവൃത്തി പരിചയം, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവ അഭികാമ്യം. 28.03.2024 വരെയാണ് നിയമന കാലാവധി. പ്രതിമാസം 19,000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. 01.01.2022ന് 36 വയസ് കവിയരുത്. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്ക് മുന്ന് വര്‍ഷവും നിയമാനുസൃതമായ വയസ് ഇളവ് ലഭിക്കുന്നതാണ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജൂലൈ 22ന് രാവിലെ 10 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ നടത്തുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.

ഡെപ്യൂട്ടേഷൻ ഒഴിവ്

കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ ഒഴിവുവരുന്ന  ഒരു സ്റ്റെനോ ടൈപ്പിസ്റ്റ് തസ്തികയിൽ സർക്കാർ സർവീസിൽ സമാന  തസ്തികയിൽ സർക്കാർ/ അർദ്ധ സർക്കാർ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരിൽ നിന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ  ഈ ഓഫീസിൽ ജൂലൈ 30നു വൈകിട്ട് അഞ്ചിനകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.medicalcouncil.kerala.gov.in.

ഡെപ്യൂട്ടേഷൻ നിയമനം

കേരള സ്റ്റേറ്റ് ലീഗൽ സർവീസ്സസ് അതോറിറ്റിയുടെ അനുബന്ധ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ വിവിധ വകുപ്പുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് കേരള സ്റ്റേറ്റ് ലീഗൽ സർവീസ്സസ് അതോറിറ്റിയുടെ www.kelsa.nic.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!