Section

malabari-logo-mobile

തൊഴിലവസരങ്ങൾ; കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നീഷ്യന്‍

HIGHLIGHTS : employment opportunities; Cardiovascular Technician

sameeksha-malabarinews

കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നീഷ്യന്‍

മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എച്ച്.ഡി.എസിന് കീഴില്‍ കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നീഷ്യന്‍ തസ്തികയില്‍ നിയമനം നടത്തുന്നു.       ഗവ. അംഗീകൃത ബി.സി.വി.ടി അല്ലെങ്കില്‍ ഡി.സി.വി.ടിയും ടി.എം.ടി/ എക്കോ ടെക്‌നീഷ്യന്‍/ കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നീഷ്യനായിട്ടുള്ള പ്രവൃത്തി പരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ ജൂലൈ 27ന് രാവിലെ 10ന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം എത്തണം.

ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ്

നിറമരുതൂര്‍ ഉണ്യാലില്‍ പ്രവര്‍ത്തിച്ചുവരുന്ന സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ കീഴിലുളള മല്‍സ്യകര്‍ഷക ഏജന്‍സിയില്‍ ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ് തസ്തികയില്‍ നിയമനം നടത്തുന്നു. ഏതെങ്കിലും ഒരു വിഷയത്തില്‍ അംഗീകൃത ബിരുദമാണ് യോഗ്യത. ബി.കോം വിഭാഗക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും. ക്ലര്‍ക്ക്/ അക്കൗണ്ടന്റായി കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഡി.ടി.പി, ടൈപ്പ് റൈറ്റിങ് ലോവറുമാണ് യോഗ്യത. 20 വയസുമുതല്‍ 40 വയസ് വരെയാണ് പ്രായപരിധി. താത്പര്യമുള്ളവര്‍ മലപ്പുറം ജില്ലാപഞ്ചായത്ത് ഓഫീസില്‍ ഉച്ചക്ക് 2.30ന് നടക്കുന്ന ഇന്റര്‍വ്യൂയില്‍ പങ്കെടുക്കണം.

ജൂനിയര്‍ റസിഡന്റ് നിയമനം

മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ വിവിധ വിഭാഗങ്ങളിലെ ജൂനിയര്‍ റസിഡന്റുമാരുടെ നിലവിലെ ഒഴിവിലേക്കും 2022-23 വര്‍ഷ കാലയളവില്‍ ഉണ്ടാവുന്ന ഒഴിവുകളിലേക്കും നിയമനം നടത്തുന്നു. എം.ബി.ബി.എസ് ബിരുദധാരികളായ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. പ്രതിമാസം 52,000 രൂപയാണ് വേതനം. താത്പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്നതിനാവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടുത്തിയുള്ള അപേക്ഷ hresttgmcm@gmail.comല്‍ അയക്കണം. അപേക്ഷകള്‍ ജൂലൈ 25ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം. അപേക്ഷയില്‍ മൊബൈല്‍ നമ്പറും ഇ-മെയിലും നിര്‍ബന്ധമായും രേഖപ്പെടുത്തണം. അധിക യോഗ്യതയുള്ളവര്‍ക്കും പ്രവൃത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും.

അസി. എൻജിനിയർ നിയമനം

റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് എൻജിനിയർ (സിവിൽ) നിയമിക്കുന്നതിന് 25ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾ www.rcctvm.gov.in ൽ ലഭിക്കും.

ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിലെ പ്രോജക്ടുകളിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ ഒരു താത്കാലിക (ഒരു വർഷത്തെ) ഒഴിവുണ്ട്. പ്രതിമാസവേതനം 30,995 രൂപ. ക്ലിനിക്കൽ സൈക്കോളജിയിലുള്ള ബിരുദാനന്തര ബിരുദവും എം.ഫിൽ ബിരുദവും ഉണ്ടായിരിക്കണം. സൈക്കോളജിയിലുള്ള        പിഎച്ച്.ഡി അഭികാമ്യം. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ബയോഡാറ്റ എന്നിവയുൾപ്പെടെയുള്ള അപേക്ഷ ജൂലൈ 30ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് സി.ഡി.സിയിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക്: 0471-2553540.

മേട്രന്‍ കം റസിഡന്റ് ട്യൂട്ടര്‍ നിയമനം

കീഴാറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ തച്ചിങ്ങനാടത്തുള്ള പട്ടികജാതി വിഭാഗം ആണ്‍കുട്ടികള്‍ക്കുള്ള ഗവ. പ്രീമെട്രിക് ഹോസ്റ്റലില്‍ മേട്രന്‍ കം റസിഡന്റ് ട്യൂട്ടറെ നിയമിക്കുന്നു. ബിരുദവും ബി.എഡുമാണ് യോഗ്യത. പട്ടികജാതി വിഭാഗക്കാര്‍ക്ക് മുന്‍ഗണന.  താത്പര്യമുള്ളവര്‍ പെരിന്തല്‍മണ്ണ ബ്ലോക്ക് ഓഫീസില്‍  ജൂലൈ 21ന് ഉച്ചക്ക് 2.30ന് നടക്കുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂയില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN job vacancy