
അതിഥി അധ്യാപക നിയമനം
മലപ്പുറം ഗവ. കോളജില്‍ പൊളിറ്റിക്കല്‍ സയന്‍സ് വിഷയത്തില്‍ അതിഥി അധ്യാപക നിയമനം. കോഴിക്കോട് കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ തയാറാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ ഏഴിന് രാവിലെ 10.30ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡാറ്റ എന്നിവ സഹിതം കോളജില്‍ എത്തണം.
ലക്ചറര്‍ നിയമനം
പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളജില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ ഒഴിവുളള ലക്ചറര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട എഞ്ചിനീയറിങ് ശാഖയില്‍ ഒന്നാം ക്ലാസോടെ ബി.ടെക്കും എം. ടെക്കുമുള്ളവര്‍ ജൂലൈ നാലിന് രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം കൂടിക്കാഴ്ചയ്ക്ക് പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളജില്‍ നേരിട്ട് എത്തണം.
നിയമന അഭിമുഖം
സെന്റര്‍ ഫോര്‍ ഡെലവപ്പ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി (സി-ഡിറ്റ്) യുടെ ഒപ്റ്റിക്കല്‍ ഇമേജ് പ്രൊസസ്സിങ് ആന്റ് സെക്യൂരിറ്റി പ്രൊഡക്ട്‌സ് ഡിവിഷനിലേക്കുള്ള ക്വാഷല്‍ ലേബര്‍ നിയമനത്തിനായി രജിസ്റ്റര്‍ ചെയ്ത് അഭിമുഖം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തവര്‍ക്കുള്ള അഭിമുഖം ജൂലൈ ആറിന് നടക്കും. തിരുവനന്തപുരം തിരുവല്ലം സി-ഡിറ്റ് മെയിന്‍ ക്യാമ്പസിലാണ് നിയമന അഭിമുഖം. രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ മാത്രം പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം.
എൻ.സി.ടി.ഐ.സി.എച്ച് – ൽ ഒഴിവുകൾ
സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ നാഷണൽ സെന്റർ ഫോർ ടാഞ്ചിബിൾ ആൻഡ് ഇന്റൻജിബിൾ കൾച്ചറൽ ഹെറിറ്റേജിൽ (എൻ.സി.ടി.ഐ.സി.എച്ച്്) വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അക്കാദമിയുടെ കോവളം കേരള ആർട്ട് ആൻഡ് ക്രാഫ്റ്റ് വില്ലേജിലേക്ക് കോഴ്‌സ് കോർഡിനേറ്റർ (2), ഗ്രാഫിക് ഡിസൈനർ (1), കമ്പ്വൂട്ടർ അസിസ്റ്റന്റ് (1) എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്.
എം.എ മലയാളവും നെറ്റും യോഗ്യതയുള്ളവർക്കും ഏഴു വർഷം പ്രവൃത്തി പരിചയവുമുള്ളവർക്കും കോഴ്‌സ് കോ-ഓർഡിനേറ്റർ തസ്തികയിൽ അപേക്ഷിക്കാം. എംഎസ്ഡബ്ല്യു പൂർത്തിയാക്കിയവരും തെയ്യം അല്ലെങ്കിൽ കലാ സാംസ്‌കാരിക വിഷയങ്ങളിൽ പ്രബന്ധം തയ്യാറാക്കിയിട്ടുള്ളവരുമായവർക്
ഉദ്യോഗാർഥികൾ അപേക്ഷയും സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സെക്രട്ടറി, എൻസിടിഐസിഎച്ച്, തലശ്ശേരി, ചൊക്ലി- 670672 എന്ന വിലാസത്തിൽ ജൂലൈ 22നു മുൻപ് അയക്കണം.
ഡെപ്യൂട്ടേഷൻ നിയമനം
കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ ഒഴിവ് വരുന്ന ക്ലാർക്ക്/ടൈപ്പിസ്റ്റ് (മലയാളം) തസ്തികയിൽ ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് സംസ്ഥാന സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. പ്ലസ് ടു, ടൈപ്പ്‌റൈറ്റിംഗ് ഇംഗ്ലീഷ് ഹയർ ആൻഡ് മലായളം ലോവർ, വേർഡ് പ്രോസസിംഗ് ഇംഗ്ലീഷ് ഹയർ ആൻഡ് മലയാളം ലോവർ എന്നിവയാണ് യോഗ്യതകൾ. അപേക്ഷ ബന്ധപ്പെട്ട വകുപ്പ് തലവൻ നൽകുന്ന എൻ.ഒ.സി, കെ.എസ്.ആർ പാർട്ട് ഒന്നിലെ 144-ാം ചട്ടത്തിൽ നിർദേശിച്ചിട്ടുള്ള ഫാറം, ബയോഡേറ്റ സഹിതം രജിസ്ട്രാർ, കെ.എസ്.എം.സി, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം-35 എന്ന വിലാസത്തിൽ ജൂലൈ 20നകം ലഭിക്കണം.



