Section

malabari-logo-mobile

തൊഴിലവസരങ്ങള്‍

HIGHLIGHTS : അധ്യാപക ഒഴിവുകൾ പൂജപ്പുര എൽ.ബി.എസ് വനിതാ എഞ്ചിനീയറിംഗ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് ഡിപ്പാർട്ട്‌മെന്റിൽ നിലവിലുള്ള ഒഴിവുകളിൽ  കരാർ അടിസ്...

അധ്യാപക ഒഴിവുകൾ

പൂജപ്പുര എൽ.ബി.എസ് വനിതാ എഞ്ചിനീയറിംഗ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് ഡിപ്പാർട്ട്‌മെന്റിൽ നിലവിലുള്ള ഒഴിവുകളിൽ  കരാർ അടിസ്ഥാനത്തിൽ നിയമനത്തിനായി സെപ്റ്റംബർ 26ന് എഴുത്തു പരീക്ഷയും അഭിമുഖവും നടത്തും. കമ്പ്യൂട്ടർസയൻസ് എഞ്ചിനീയറിംങ്ങിൽ എ.ഐ.സി.റ്റി.ഇ [AICTE] അനുശാസിക്കുന്ന യോഗ്യത ഉള്ളവർക്ക്  പങ്കെടുക്കാം. അപേക്ഷകർ സെപ്റ്റംബർ 24നു വൈകിട്ട് നാലിനു മുൻപായി www.lbt.ac.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ സൈറ്റിൽ ലഭിക്കും. യോഗ്യതയുള്ള അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അന്നേദിവസം രാവിലെ പത്തിനു കോളേജ് ഓഫീസിൽ ഹാജരാകണം.

sameeksha-malabarinews

വെറ്ററിനറി ഡോക്ടര്‍ ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല അടിയന്തര മൃഗചികിത്സ  സേവനം പദ്ധതിയുടെ ഭാഗമായി വെറ്ററിനറി സര്‍ജന്‍മാരെ താത്കാലിക അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്നു. 22ന് രാവിലെ 10.30ന് തമ്പാനൂര്‍ എസ്.എസ്. കോവില്‍ റോഡിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസ് വെച്ച് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യുവിൽ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471- 2330736.

ഐ.ടി സ്റ്റാഫ് ഒഴിവ്
പെരിന്തല്‍മണ്ണ സഖി വണ്‍സ്റ്റോപ്പ് സെന്ററില്‍ ഒഴിവുള്ള ഐ.ടി സ്റ്റാഫ് തസ്തികയിലേക്ക് യോഗ്യരായ സ്ത്രീകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. പെരിന്തല്‍മണ്ണ സമീപവാസികള്‍ക്ക് മുന്‍ഗണന ലഭിക്കും. യോഗ്യത ബിരുദവും ഡി.സി.എയും. പ്രായപരിധി: 18-40. പ്രതിമാസം 12000 രൂപ ശമ്പളം ലഭിക്കും. അപേക്ഷകള്‍ നേരിട്ടോ ഇമെയില്‍ മുഖേനയോ സെപ്തംബര്‍ 30 നുള്ളില്‍ വനിതാ സംരക്ഷണ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, ബി.2 ബ്ലോക്ക്, മലപ്പുറം എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ : 8281999059. ഇമെയില്‍: wpompm@gmail.com.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!