അധ്യാപക നിയമനം
തിരൂരങ്ങാടി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒഴിവുള്ള കമ്പ്യൂട്ടര്‍ സയന്‍സ്, ഇംഗ്ലീഷ്, എക്കണോമിക്‌സ്, കെമിസ്ട്രി വിഷയങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക അധ്യാപകരെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 30ന് രാവിലെ 11ന് സ്‌കൂളില്‍ നടക്കുന്ന ഇന്റര്‍വ്യൂയില്‍ അസല്‍ രേഖകള്‍ സഹിതം എത്തണം.
സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍
നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ വിമുക്തി മിഷനിലെ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ തസ്തികയിലേക്ക് ജീവനക്കാരെ നിയമിക്കുന്നതിനുള്ള ഇന്റര്‍വ്യൂ ഓഗസ്റ്റ് 29ന് രാവിലെ 11ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍(ആരോഗ്യം) നടത്തുന്നു. എം.ഫില്‍ ഇന്‍ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കറാണ് യോഗ്യത. 30700 രൂപ പ്രതിമാസ വേതനം. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ച്ചക്ക് എത്തണം. ഫോണ്‍:0483 2736241, 9446238577.
സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിയമനം
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയല്‍ നിയമം, പീഡന കേസുകള്‍ എന്നിവ കൈകാര്യം ചെയ്യുന്നതിന് മഞ്ചേരി, നിലമ്പൂര്‍ പരപ്പനങ്ങാടി, പൊന്നാനി, പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് കോടതികളിലേക്ക് താത്ക്കാലിക അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുന്നു. അഭിഭാഷക വൃത്തിയില്‍ ഏഴ് വര്‍ഷത്തിലധികം ആക്ടീവ് പ്രാക്ടീസുള്ള അഭിഭാഷകര്‍ക്ക് വെള്ള പേപ്പറില്‍ തയാറാക്കിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, അഭിഭാഷക വൃത്തിയില്‍ ഏഴ് വര്‍ഷം പൂര്‍ത്തിയാക്കി എന്ന് തെളിയിക്കുന്നതിന് ബന്ധപ്പെട്ട ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് /സെക്രട്ടറിയുടെ അസല്‍ സാക്ഷ്യപത്രം എന്നിവ സഹിതം ഓഗസ്റ്റ് 31ന് വൈകീട്ട് അഞ്ചിനകം ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കണം.
കാര്യവട്ടം സർക്കാർ കോളജിൽ കെമിസ്ട്രി വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. കൊല്ലം കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയ്യാറാക്കിയിട്ടുള്ള ഗസ്റ്റ് അദ്ധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ ഒന്നിന് രാവിലെ 11ന് പ്രിൻസിപ്പൽ മുൻപാകെ ഇന്റർവ്യൂവിനു ഹാജരാകേണ്ടതാണ്. വിശദവിവരങ്ങൾക്ക്: 0471-2417112.
സർക്കാർ സ്ഥാപനത്തിൽ വെറ്ററിനറി സർജൻ ഗൈനക്കോളജി ആൻഡ് ഒബ്സ്റ്റട്രിക്സ് തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. പ്രായം 01/01/2021 ന് 41 വയസ് കവിയരുത്. വെറ്ററിനറി സയൻസിൽ (ഗൈനക്കോളജി ആൻഡ് ഒബ്സ്റ്റട്രിക്സ്) ബിരുദാനന്തര ബിരുദം ആണ് യോഗ്യത. ശമ്പളം 39,500. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ പ്രായം വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി 29 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2330756.




