തൊഴിൽ അവസരങ്ങൾ

HIGHLIGHTS : Employment Opportunities

ഡോക്ടര്‍ നിയമനം
മാറാക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒ.പിയിലേക്ക് ഡോക്ടര്‍ തസ്തികയില്‍ താത്ക്കാലിക നിയമനത്തിനുള്ള അഭിമുഖം ജനുവരി മൂന്നിന് രാവിലെ 10.30 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) നടക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ടി.സി.എം.സി രജിസ്ട്രേഷന്‍, എം.ബി.ബി.എസ് സര്‍ട്ടിഫിക്കറ്റ്,  എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം 2026 ജനുവരി ഒന്നിന് ഉച്ചയ്ക്ക് 12നകം മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അപേക്ഷ നല്‍കണം.

അങ്കണവാടി കം ക്രഷ് വര്‍ക്കര്‍ നിയമനം

തൃക്കലങ്ങോട് പഞ്ചായത്തിലെ കരിക്കാട് അങ്കണവാടിയില്‍ പുതുതായി ആരംഭിക്കുന്ന അങ്കണവാടി കം ക്രഷിലേക്ക് വര്‍ക്കര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. കരിക്കാട് വാര്‍ഡിലെയോ  21,19,18 എന്നീ സമീപവാര്‍ഡുകളിലെയോ സ്ഥിര താമസക്കാരായ പ്ലസ് ടു യോഗ്യതയുള്ള 35 വയസ്സ് കവിയാത്ത വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ജനുവരി 31ന്  വൈകിട്ട് അഞ്ചിനകം വണ്ടൂര്‍ അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസില്‍ ലഭിക്കണം. അപേക്ഷാഫോമിന്റെ മാതൃക വണ്ടൂര്‍ അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസില്‍ ലഭിക്കും. ഫോണ്‍-04931-249278.

അസാപില്‍ വിവിധ ഒഴിവുകള്‍: അപേക്ഷ ക്ഷണിച്ചു

അസാപ് കേരളയുടെ പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ആപ്ലിക്കേഷന്‍ ഡെവലപ്പര്‍-വെബ് ആന്റ് മൊബൈല്‍ (യോഗ്യത-ഏതെങ്കിലും ബിരുദം, പ്രത്യേകിച്ച് ഇലക്ട്രോണിക്സ്/കംപ്യൂട്ടര്‍ സയന്‍സ്/എന്‍ജിനീയറിങ്/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/സയന്‍സ്, വെബ് ആന്റ് മൊബൈല്‍ രംഗത്ത് രണ്ട് വര്‍ഷത്തെ പരിചയം.)
വെയര്‍ഹൗസ് എക്‌സിക്യൂട്ടീവ് (യോഗ്യത-പ്ലസ്ടു, വെയര്‍ഹൗസിങ് മേഖലയില്‍ മൂന്ന് വര്‍ഷത്തെ വ്യവസായ പരിചയവും ഒരു വര്‍ഷത്തെ ട്രെയിനിങ് പരിചയവും).
ഡ്രോണ്‍ സര്‍വീസ് ടെക്നിഷ്യന്‍(യോഗ്യത- ഇലക്ട്രോണിക്സ്/ഏറോനോട്ടിക്കല്‍ എന്‍ജിനീയറിങ് ഡിപ്ലോമ/ബിരുദം.
ഡ്രോണ്‍ സര്‍വീസ് ടെക്നിഷ്യന്‍ ആയി രണ്ട് വര്‍ഷത്തെ പരിചയവും ഒരു വര്‍ഷം ട്രെയിനിങ് പരിചയവും).
എ.ഐ ആന്റ് എം.എല്‍  ജൂനിയര്‍ ടെലികോം ഡാറ്റാ അനലിസ്റ്റ് (യോഗ്യത- സയന്‍സ്/ഇലക്ട്രോണിക്സ്/ടെലികോം/ഐ.ടി./അനുബന്ധ വിഷയങ്ങളില്‍ ബിരുദം, ആക്ടീവ് നെറ്റ്വര്‍ക്ക്/ഐ.ഒ.ടി ഡൊമെയ്ന്‍ മേഖലയില്‍ രണ്ട് വര്‍ഷത്തെ പരിചയം).
ഡെവ്ഒപ്സ് എന്‍ജിനീയര്‍ ട്രെയ്‌നര്‍ (യോഗ്യത-ഏതെങ്കിലും വിഷയത്തില്‍ ബിരുദം, മുന്‍ഗണന സയന്‍സ്/കംപ്യൂട്ടര്‍ സയന്‍സ്/ഇലക്ട്രോണിക്‌സ് ആന്റ് എന്‍ജിനീയറിങ്/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി. എ.ഐ.ബി.ഡി.എയില്‍ രണ്ട് വര്‍ഷത്തെ ഇന്‍ഡസ്ട്രി പരിചയം, ഇന്റേണ്‍ഷിപ്പ്, അപ്രന്റിസ്ഷിപ്പ് എന്നിവ ഉള്‍പ്പെടും. ഡാറ്റാ അനാലിസിസ്, ഡാറ്റാ സയന്‍സ്, ബിഗ് ഡാറ്റാ, അല്ലെങ്കില്‍ എ.ഐയില്‍ പ്രവര്‍ത്തന പരിചയം ഉണ്ടായിരിക്കണം).
ജൂനിയര്‍ ഡാറ്റാ അനലിസ്റ്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ട്രെയ്‌നര്‍ (യോഗ്യത- ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്റ് ഇന്‍ഷുറന്‍സ് അല്ലെങ്കില്‍ റീട്ടെയില്‍ അസറ്റ് മാനേജ്മെന്റ് മേഖലയിലുള്ള ബിരുദം.
അഞ്ച് വര്‍ഷത്തെ ഇന്‍ഡസ്ട്രി പരിചയം, കൂടാതെ ഒരു വര്‍ഷത്തെ ട്രെയ്‌നിങ് പരിചയം) എന്നീ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ csppandikkad@asapkerala.gov.in ലേക്ക് ബയോഡാറ്റ അയക്കണം. ഫോണ്‍-9495999704.

മ്യൂസിക് ടീച്ചര്‍ അഭിമുഖം

ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ മ്യൂസിക് ടീച്ചര്‍ (ഹൈസ്‌കൂള്‍) എന്‍.സി.എ. മുസ്ലിം (കാറ്റഗറി നം. 662/2024)തസ്തികയിലേക്കുള്ള അഭിമുഖം ജനുവരി ഏഴിന് രാവിലെ 9.30ന്  മലപ്പുറം ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കും. അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈലില്‍ ലഭ്യമായ ഇന്റര്‍വ്യൂ മെമ്മോ ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശിച്ച പ്രകാരമുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!