തൊഴിലവസരങ്ങള്‍

HIGHLIGHTS : മെക്കാനിക്കല്‍ ലക്ചറര്‍ ഒഴിവ് പെരിന്തല്‍മണ്ണ ഗവ. പോളിടെക്നിക് കോളേജില്‍ ഈവനിങ് കോഴ്സായി ആരംഭിച്ച ഡിപ്ലോമ ഫോര്‍ വര്‍ക്കിങ് പ്രൊഫഷണല്‍ കോഴ്സിന് ക്ലാ...

മെക്കാനിക്കല്‍ ലക്ചറര്‍ ഒഴിവ്

പെരിന്തല്‍മണ്ണ ഗവ. പോളിടെക്നിക് കോളേജില്‍ ഈവനിങ് കോഴ്സായി ആരംഭിച്ച ഡിപ്ലോമ ഫോര്‍ വര്‍ക്കിങ് പ്രൊഫഷണല്‍ കോഴ്സിന് ക്ലാസെടുക്കുന്നതിന് താത്കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ മെക്കാനിക്കല്‍ വിഭാഗം ലക്ചറെ നിയമിക്കുന്നു. ബന്ധപ്പെട്ട എഞ്ചിനീയറിംഗ് ശാഖയില്‍ ഒന്നാം ക്ലാസോടെ ബി.ടെക് ബിരുദം/ എം. ടെക്. ബിരുദമാണ് യോഗ്യത. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ ഏഴിന് രാവിലെ 10 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം കൂടിക്കാഴ്ചയ്ക്ക് എത്തണം.

sameeksha-malabarinews

ന്യൂറോ ടെക്നീഷ്യന്‍ ഒഴിവ്

മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എച്ച്.ഡി.എസ് നു കീഴില്‍ താല്‍ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ ന്യൂറോ ടെക്നീഷ്യന്‍ ഒഴിവിലേക്ക് വാക് – ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യത ഗവണ്‍മെന്റ് ഡിപ്ലോമ ഇന്‍ ന്യൂറോ ടെക്നോളജി, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. 45 വയസ്സ് തികയാത്ത ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍ കാര്‍ഡും സഹിതം ഒക്ടോബര്‍ 3 ന് രാവിലെ 10ന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ ഹാജരാകണം.

ഡോക്ടര്‍ ഒഴിവ്

അരീക്കോട് താലൂക്ക് ആശുപത്രിയില്‍ എല്‍.എസ്.ജി.ഡി മുഖേന നടത്തുന്ന സായാഹ്ന ഒ.പി യിലേക്ക് ഡോക്ടര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നതിനുള്ള വാക് – ഇന്‍- ഇന്റര്‍വ്യൂ ഒക്ടോബര്‍ 3ന് രാവിലെ 10.30ന് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) വെച്ച് നടത്തും. യോഗ്യരായ താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഹാജരാകണം. യോഗ്യതഃ എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്ട്രേഷന്‍.

ഫിസിക്കല്‍ സയന്‍സ് എച്ച്.എസ്.എ ഒഴിവ്

ഗവ.് ഹൈസ്‌കൂള്‍ കോക്കൂരിലെ എച്ച്.എസ്.എ ഫിസിക്കല്‍ സയന്‍സ് ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ അദ്ധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബി.എഡ്, കെ.ടെറ്റ് യോഗ്യതയുള്ളവര്‍ അസ്സല്‍ രേഖകളും അതിന്റെ പകര്‍പ്പും സഹിതം ഒക്ടോബര്‍ 7ന് രാവിലെ 10.30ന് ഓഫീസില്‍ കൂടികാഴ്ചക്ക് എത്തണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!