HIGHLIGHTS : Employment opportunities
വനിതാ ശിശു വികസന വകുപ്പിനു കീഴിലെ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽ ഒ.ആർ.സി സൈക്കോളജിസ്റ്റ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സൈക്കോളജി/ക്ലിനിക്കൽ സൈക്കോളജിയില്‍ ഉള്ള ബിരുദാനന്തര ബിരുദം, ചൈൽഡ് ഹുഡ് ഇമോഷണൽ ഡിസോർഡേഴ്സ് മേഖലയിലെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. 2024 സെപ്റ്റംബർ ഒന്നിന് 40 വയസ്സ് കവിയരുത്. യോഗ്യരായവര്‍ക്കായി മഞ്ചേരി മിനി സിവിൽ സ്റ്റേഷനിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റില്‍ വെച്ച് സെപ്റ്റംബര്‍ രണ്ടിന് രാവിലെ 10 മണിക്ക് ഇന്റർവ്യൂ നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0483 297 8888, 9020290276.
മെഡിക്കൽ കോളേജില്‍ ജൂനിയര്‍ റസിഡന്റ് നിയമനം
മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജിലെ ഡെന്റൽ വിഭാഗത്തിൽ ജൂനിയർ റസിഡന്റ് തസ്തികയിലെ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബി.ഡി.എസ് ബിരുദധാരികളായ ഉദ്യോഗാർഥികള്‍ക്ക് അപേക്ഷിക്കാം. ഓറൽ ആന്റ് മാക്സിലോ ഫേഷ്യൽ സർജറിയിൽ പി.ജി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കും, പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന ലഭിക്കും. പ്രതിമാസം 52000/- രൂപ വേതന നിരക്കിൽ പരമാവധി ഒരു വർഷത്തേക്കാണ് നിയമനം. താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഉൾപ്പെടുത്തിയ അപേക്ഷകൾ ആഗസ്റ്റ് 21 ന് വൈകീട്ട് അഞ്ചു മണിക്ക് മുമ്പായി careergmcm@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ലഭ്യമാക്കണം.
തവനൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നിയമനം
വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ തവനൂരില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ എഡ്യൂക്കേറ്റര്‍, യോഗ അധ്യാപകന്‍, പാര്‍ട് ടൈം ട്യൂഷന്‍ അധ്യാപകര്‍ (ഇംഗ്ലീഷ്, കണക്ക്, സയന്‍സ്, ഹിന്ദി വിഷയങ്ങളില്‍) എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നു. എഡ്യുക്കേറ്റര്‍ക്ക് ബി.എഡും പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രതിമാസം 10,000 രൂപയാണ് വേതനം. പാര്‍ട് ടൈം ട്യൂഷന്‍ അധ്യാപകര്‍ക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ബി.എഡ് ആണ് യോഗ്യത. മണിക്കൂറിന് 200 രൂപയാണ് പ്രതിഫലം. യോഗ അധ്യാപകര്‍ക്ക് യോഗയില്‍ ഡിപ്ലോമ/ ബിരുദമാണ് യോഗ്യത. മണിക്കൂറിന് 500 രൂപയാണ് പ്രതിഫലം. സമീപ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 23 ന് രാവിലെ 10 മണിക്ക് ഓഫീസില്‍ വെച്ച് നടക്കുന്ന അഭിമുഖത്തിനായി ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0494 2698400.
കാത്ത്‍ലാബ് സ്റ്റാഫ് നഴ്സ് നിയമനം
മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എച്ച്.ഡി.എസിന് കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ കാത്ത്‍ലാബ് സ്റ്റാഫ് നഴ്സ് തസ്തികയിൽ നിയമനം നടത്തുന്നു. ഗവ. അംഗീകൃത ജി.എൻ.എം/ബി.എസ്.സി നഴ്സിങ് കോഴ്സ് വിജയം, കേരള നഴ്സിങ് കൗൺസിലിന്റെ രജിസ്ട്രേഷൻ, കാത്ത് ലാബ് പ്രവൃത്തിപരിചയം അല്ലെങ്കില്‍ എമര്‍ജന്‍സി കാഷ്വാലിറ്റി/ട്രോമോ കെയര്‍/ ഐ.സി.യു എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. താത്പര്യമുള്ള 45 വയസ്സ് തികയാത്ത ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ആഗസ്റ്റ് 21 ന് രാവിലെ 10.30ന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483-2766425.