Section

malabari-logo-mobile

തൊഴിലവസരങ്ങള്‍

HIGHLIGHTS : Employment opportunities

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഫെസിലിറ്റേറ്റര്‍ നിയമനം

നിലമ്പൂർ പട്ടിക വർഗ്ഗ വികസന പ്രൊജക്ട് ഓഫീസിലും ഓഫീസിന്റെ ഭരണനിയന്ത്രണത്തിലുള്ള നിലമ്പൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ്, എടവണ്ണ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ്, പെരിന്തൽമണ്ണ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് എന്നിവിടങ്ങളിലും ആരംഭിക്കുന്ന സഹായി കേന്ദ്രയിലേക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്റര്‍മാരെയും മാഞ്ചീരി ഉന്നതിയിലേക്ക് ഫെസിലിറ്റേറ്ററെയും നിയമിക്കുന്നു.  എസ്.എസ്.എൽ.സി വിജയം, കമ്പ്യൂട്ടർ പരിജ്ഞാന അടിസ്ഥാനയോഗ്യതാ കോഴ്സ് (എം.എസ്‌ ഓഫീസ്, ഡി.സി.എ, പി.ജി.ഡി.സി.എ തുടങ്ങിയവ) വിജയം എന്നിവയാണ് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ക്ക് വേണ്ട യോഗ്യത. മലയാളം, ഇംഗ്ലീഷ് ടൈപ്പിങ് അറിയണം.  പട്ടികവർഗ്ഗവിഭാഗക്കാര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. ഫെസിലിറ്റേറ്റര്‍ക്ക് എസ്.എസ്.എല്‍.സിയാണ് യോഗ്യത. ഈ തസ്തികയിലേക്ക് മാഞ്ചീരി ഉന്നതിയിൽ വസിക്കുന്നവർ മാത്രം അപേക്ഷിച്ചാൽ മതി. താല്‍പര്യമുള്ളവര്‍ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, എസ്.എസ്.എൽ.സി, ജാതി സർട്ടിഫിക്കറ്റ്, വരുമാനസർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ ഒറിജിനൽ, മേൽപ്പറഞ്ഞ രേഖകളുടെ പകർപ്പ് എന്നിവ സഹിതം ജൂലൈ 19 ന് രാവിലെ 11 മണിക്ക് നിലമ്പൂർ ഐ.ടി.ഡി.പി ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം. കൂടുതൽ വിവരങ്ങൾ ഐ.ടി.ഡി.പി ഓഫീസ് നിലമ്പൂർ (ഫോണ്‍: 04931-220315), നിലമ്പൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് (ഫോണ്‍: 9496070368, 9061634932), എടവണ്ണ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് (ഫോണ്‍: 9496070369, 9446631204), പെരിന്തൽമണ്ണ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് (ഫോണ്‍: 9496070400,9544290676) എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും.

sameeksha-malabarinews

ഓവര്‍സിയര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

എടവണ്ണ ഗ്രാമപഞ്ചായത്ത് എം.ജി.എൻ.ആർ.ഇ.ജി.എസ് ഓഫീസിൽ ഓവര്‍സിയര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. ഐ.ടി.ഐ ഡ്രാഫ്റ്റ്‌സ്‌മാൻ സിവിൽ എഞ്ചിനീയറിങ്/ഡിപ്ലോമ ഇൻ സിവിൽ എഞ്ചിനീയറിങ് വിജയം ആണ് ഓവർസിയർ തസ്തികയിലേക്കുള്ള യോഗ്യത. ബി.കോം  ബിരുദവും പി.ജി.ഡി.സി.എയുമാണ് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ക്കു വേണ്ട യോഗ്യത. ഓവര്‍സിയര്‍ തസ്തികയിലേക്ക് പട്ടികജാതി വിഭാഗത്തില്‍ പെട്ട ഉദ്യോഗാർത്ഥികള്‍ മാത്രം അപേക്ഷിച്ചാല്‍ മതി.  ജൂലൈ 17 നുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2700243.

ഓഫീസ് മാനേജ്മെന്റ് ട്രെയിനി നിയമനം: അപേക്ഷ ക്ഷണിച്ചു

മലപ്പുറം ജില്ലയില്‍ പട്ടിക വർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളിൽ ഓഫീസ് മാനേജ്മെൻറ് ട്രെയിനികളെ നിയമിക്കുന്നു.  എസ്.എസ്.എല്‍.സി വിജയിച്ച, പട്ടിക വർഗ്ഗ വിഭാഗത്തില്‍ പെട്ട 18 നും 35 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.  നിലമ്പൂർ ഐ.ടി.ഡി.പി ഓഫീസിലും അനുബന്ധ സ്ഥാപനങ്ങളിലുമായി ഏഴ് ഒഴിവുകളാണുള്ളത്.  ബിരുദധാരികൾക്ക് അഞ്ച് മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കും. നിയമനം അപ്രൻറിസ്‌ഷിപ്പ് ആക്ട് അനുസരിച്ചുള്ള നിയമങ്ങൾക്ക് വിധേയവും ഒരു വർഷത്തേക്ക് മാത്രവുമായിരിക്കും. ഉദ്യോഗാർഥികളുടെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്.  തിരഞ്ഞെടുക്കുന്നവർക്ക് പ്രതിമാസം 10000 രൂപ ഓണറേറിയം ലഭിക്കും.  അപേക്ഷാ ഫോറങ്ങൾ നിലമ്പൂർ ഐ.ടി.ഡി.പി ഓഫീസിലും, നിലമ്പൂർ/എടവണ്ണ/ പെരിന്തൽമണ്ണ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലും ലഭിക്കും.  അപേക്ഷയോടൊപ്പം ജാതി, വരുമാനം, യോഗ്യത സംബന്ധിച്ച സർട്ടിഫിക്കറ്റിൻറെ പകർപ്പ് എന്നിവ ഉള്ളടക്കം ചെയ്ത് ജൂലൈ 20 നുള്ളില്‍ മേല്‍ ഓഫീസുകളില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04931 220315.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!