Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; കാലിക്കറ്റിൽ വി.സിക്കും പി.വി.സിക്കും യാത്രയയപ്പ്

HIGHLIGHTS : Calicut University News; Farewell to VC and PVC in Calicut

കാലിക്കറ്റിൽ വി.സിക്കും പി.വി.സിക്കും യാത്രയയപ്പ്

ഔദ്യോഗിക കാലാവധി പൂർത്തിയാക്കുന്ന കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസിലർ ഡോ. എം.കെ. ജയരാജ്, പ്രൊ വൈസ് ചാൻസിലർ ഡോ. എം. നാസർ എന്നിവർക്ക് 11-ന് സർവകലാശാല യാത്രയയപ്പ് നൽകും. സർവകലാശാലാ ഇ.എം.എസ് സെമിനാർ കോംപ്ലക്സിൽ ഉച്ചക്ക് രണ്ടു മണിക്ക് നടക്കുന്ന ചടങ്ങിൽ കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ് മുഖ്യാതിഥിയാകും. സിൻഡിക്കേറ്റ്, സെനറ്റ് അംഗങ്ങൾ, സർവകലാശാലാ ഉന്നതോദ്യോഗസ്ഥർ, ജീവനക്കാർ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുക്കും.

sameeksha-malabarinews

വൈസ് ചാൻസിലർ ഡോ. എം.കെ. ജയരാജ്

കാലിക്കറ്റ് സർവകലാശാലയുടെ 12-ാമത് വൈസ് ചാൻസിലറായി 2020 ജൂലൈ 13 – ന് ചുമതലയേറ്റു. 30 വർഷത്തോളം അധ്യാപകനായിരുന്ന ഡോ. എം.കെ. ജയരാജ് കുസാറ്റ് ഫിസിക്സ് പഠന വകുപ്പ് മേധാവി, സിൻഡിക്കേറ്റംഗം, അക്കാദമിക്ക് കൗൺസിൽ അംഗം, ഫിസിക്കൽ സയൻസ് പഠന ബോർഡ് ചെയർമാൻ, സ്ട്രറ്റജിക് പ്ലാനിങ് ഡയറക്ടർ, എൻവിറോണ്മെന്റൽ സറ്റഡീസ്‌ ഡീൻ ഫാക്കൽറ്റി, എ.പി.ജെ. അബ്ദുൽ കലാം ടെക്നിക്കൽ സർവകലാശാലാ ഗവർണേഴ്‌സ് ബോർഡ് അംഗം, സെന്റർ ഓഫ് എക്സലൻസ് ഇൻ അഡ്വാൻസ്ഡ് മെറ്റീരിയൽസിന്റെ സ്ഥാപക ഡയറക്ടർ, പ്ലാസ്മ സൊസൈറ്റി ഓഫ് ഇന്ത്യ, നാഷണൽ ലേസർ അസോസിയേഷൻ, മെറ്റീരിയൽ റിസർച്ച് സൊസൈറ്റി ഓഫ് ഇന്ത്യ എന്നിവയിലെ ആജീവനാന്ത അംഗം, അമേരിക്കയിലെ ഇലക്ട്രോകെമിക്കൽ സൊസൈറ്റിയിലെ അംഗം, എസ്.പി.ഐ.ഇ., ദി ഇന്റർനാഷണൽ സൊസൈറ്റി ഫോർ ഒപ്റ്റിക്സ് ആന്റ് ഫോട്ടോണിക്സ് ( യു.എസ്.എ. ) എന്നിവയിലെ മുതിർന്ന അംഗം  കൂടാതെ അമേരിക്കയിലെ ഒറിഗോൺ സ്റ്റേറ്റ് സർവകലാശാലാ, ഫ്രാൻസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെ വിവിധ സ്ഥാപനങ്ങൾ തിരുവനന്തപുരം റീജിയണൽ റിസർച്ച് ലബോറട്ടറി, അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറി എന്നിവിടങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. ഡോ. എം.കെ. ജയരാജിന്റെ മാർഗനിർദേശത്തിൽ 7 പേർ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പും 33 പേർക്ക് പി.എച്ച്.ഡിയും 31 പേർ എം.ഫില്ലും നേടിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പേരിൽ മൂന്ന് പേറ്റന്റുകളുണ്ട്. തൃശ്ശൂർ സ്വദേശിയാണ് ഇദ്ദേഹം. കോഴിക്കോട് ഗവൺമെന്റ് ആർട്സ് ആന്റ് സയൻസ് കോളേജിൽ നിന്ന് വിരമിച്ച അസിസ്റ്റന്റ് പ്രൊഫസർ കെ.എ. വനജയാണ് ഭാര്യ. വിദ്യാർഥികളായ ആഞ്ചല ജയരാജ്, അനൂജ ജയരാജ് എന്നിവർ മക്കളാണ്.

പ്രൊ വൈസ് ചാൻസിലർ ഡോ. എം. നാസർ 

കാലിക്കറ്റ് സർവകലാശാലയുടെ 13-ാമത് പ്രൊ വൈസ് ചാൻസിലറായി 2020 ജൂലൈ 27-ന് ചുമതലയേറ്റു. 25 വർഷത്തിൽ അധികം അദ്ധ്യാപന ഗവേഷണ പരിചയമുള്ള ഡോ. എം. നാസർ സർവകലാശാലാ സുവോളജി പഠന വകുപ്പ് മേധാവി, സുവോളജി പി. ജി. പഠന ബോർഡ് ചെയർമാൻ, റിസർച്ച് വിഭാഗം ഡയറക്ടർ, അക്കാദമിക്ക് കൗൺസിൽ അംഗം കൂടാതെ പ്രൊഫ. ടി.സി. നരേന്ദ്രൻ ട്രസ്റ്റ് ഫോർ അനിമൽ ടാക്സോണമിയുടെ മാനേജിങ് ട്രസ്റ്റി, പീച്ചി കെ.എഫ്.ആർ.ഐ., സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ എന്നിവയിലെ അംഗം, ഇന്റർനാഷണൽ യൂണിയൻ ഫോർ ദി സ്റ്റഡി ഓഫ് സോഷ്യൽ ഇൻസെക്ടസ് (IUSSI) ഇന്ത്യ ചാപ്റ്റർ, മലബാർ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി എന്നിവയിലെ ആജീവനാന്ത അംഗം, “ബയോസിസ്റ്റമാറ്റീഷ്യയുടെ” മാനേജിങ് എഡിറ്റർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഡോ. എം. നാസറിന്റെ മാർഗനിർദേശത്തിൽ 14 വിദ്യാർഥികൾ പി.എച്ച്.ഡിയും ഒരാൾ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പും നേടിയിട്ടുണ്ട്. കണ്ണൂർ സ്വദേശിയാണ് ഇദ്ദേഹം. ഭാര്യ: ഷേർളി. ആർക്കിടെക്റ്റായ ഇഹ്‌സാൻ, വിദ്യാർഥിയായ അതാഷ് എന്നിവർ മക്കളാണ്.

ഹോസ്റ്റൽ പ്രവേശന പോർട്ടൽ തുറന്നു

കാലിക്കറ്റ് സർവകലാശാലാ ഹോസ്റ്റലുകളിലേക്കുള്ള പ്രവേശനത്തിനുള്ള പോർട്ടൽ വൈസ് ചാൻസിലർ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രൊ വൈസ് ചാൻസിലർ ഡോ. എം. നാസർ, ഹോസ്റ്റൽ വാർഡന്മാരായ ഡോ. ദിവ്യ, ഡോ. ബിനു രാമചന്ദ്രൻ, പോർട്ടൽ തയ്യാറാക്കിയ സർവകലാശാലാ കമ്പ്യൂട്ടർ സെന്റർ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

അസിസ്റ്റന്റ് പ്രൊഫസർ നിയമനം

കോഴിക്കോട് ചക്കിട്ടപ്പാറയിൽ സ്ഥിതിചെയ്യുന്ന കാലിക്കറ്റ് സർവകലാശാലാ ബി.പി.എഡ്. സെന്ററിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത : 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ഫിസിക്കൽ എജ്യുക്കേഷൻ ബിരുദാനന്തര ബിരുദം, നെറ്റ് / പി.എച്ച്.ഡി.. നെറ്റ് / പി.എച്ച്.ഡി. യോഗ്യതയുള്ളവരുടെ അഭാവത്തിൽ വ്യവസ്ഥകളോടെ പ്രസ്തുത യോഗ്യത ഇല്ലാത്തവരെ പരിഗണിക്കുന്നതാണ്. വിശദ വിജ്ഞാപനാം വെബ്‌സൈറ്റിൽ. ഉദ്യോഗാർഥികൾ ബയോഡാറ്റ സർവകലാശാലാ വെബ്സൈറ്റ് മുഖേന ആഗസ്റ്റ് രണ്ടിനു മുൻപായി സമർപ്പിക്കേണ്ടതാണ്. അഭിമുഖത്തിന് തിരഞ്ഞെടുക്കുന്നവരെ ഇ-മയിൽ / ഫോൺ വഴി അറിയിക്കുന്നതാണ്.

ബിരുദ പ്രവേശനം 2024: മൂന്നാം അലോട്ട്മെന്റ് 

2024 – 2025 അധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിന്റെ മൂന്നാമത്തെ അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും മാന്‍ഡേറ്ററി ഫീസ് അടച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത ശേഷം ജൂലൈ 11 – ന് മൂന്നു മണിക്ക് മുൻപായി കോളേജിൽ ഹാജരായി സ്ഥിര പ്രവേശനം നേടേണ്ടന്താണ്. അല്ലാത്ത പക്ഷം പ്രസ്തുത വിദ്യാർഥികൾക്ക് ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെടുന്നതായിരിക്കും. പുതുതായി അലോട്ട്മെന്റ് ലഭിച്ചവർ  മാന്‍ഡേറ്ററി ഫീസ് അടച്ച ശേഷമാണ് കോളേജുകളിൽ പ്രവേശനം നേടേണ്ടത്. ഒന്ന്, രണ്ട് അലോട്ട്മെന്റ് ലഭിച്ച് മാന്‍ഡേറ്ററി ഫീസ് അടച്ചവർ (അലോട്ട്മെന്റ് മാറിയിട്ടുണ്ടെങ്കിലും) വീണ്ടും ഫീസ് അടയ്ക്കേണ്ടതില്ല. രണ്ടാം അലോട്ട്മെന്റില്‍ പ്രവേശനം നേടിയ വിദ്യാർഥികള്‍ക്ക് മൂന്നാം അലോട്ട്മെന്റില്‍ ഹയര്‍ ഓപ്ഷനിലേക്ക് അലോട്ട്മെന്റ് ലഭിച്ചിട്ടുണ്ടെങ്കില്‍ രണ്ടാം അലോട്ട്മെന്റില്‍ പ്രവേശനം നേടിയ കോളേജില്‍നിന്നും നിര്‍ബന്ധമായും വിടുതല്‍ വാങ്ങേണ്ടതും മൂന്നാം അലോട്ട്മെന്റില്‍ ലഭിച്ച കോളേജില്‍ പ്രവേശനം നേടണം. ലഭിച്ച ഓപ്ഷനില്‍ തൃപ്തരായവർ ഹയര്‍ ഓപ്ഷനുകള്‍ക്ക് പരിഗണിക്കേണ്ടതില്ലെങ്കില്‍ ജൂലൈ 11 – ന് മൂന്നു മണിക്ക് മുൻപായി നിര്‍ബന്ധമായും ഹയര്‍ ഓപ്ഷന്‍ റദ്ദാക്കണം. ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തുന്ന പക്ഷം പ്രസ്തുത ഹയര്‍ ഓപ്ഷനുകളില്‍ ഏതെങ്കിലും ഒന്നിലേക്ക് സപ്ലിമെന്ററി അലോട്ട്മെന്റ് ലഭിച്ചാല്‍ ആയത് നിര്‍ബന്ധമായും സ്വീകരിക്കണം. ഇതോടെ മുമ്പ് അലോട്ട്മെന്റ് മുഖേന ലഭിച്ച അഡ്മിഷന്‍ നഷ്ടപ്പെടുന്നതും ആയത് യാതൊരു കാരണവശാലും പുനഃസ്ഥാപിച്ചു നല്‍കില്ല.

എം.എ. എപ്പിഗ്രാഫി ആന്റ് മാനുസ്ക്രിപ്റ്റോളജി പ്രവേശന പരീക്ഷ ഒഴിവാക്കി

2024 – 2025 അധ്യയന വര്‍ഷത്തെ കാലിക്കറ്റ് സര്‍വകലാശാലാ പഠന വകുപ്പിലെ എം.എ. എപ്പിഗ്രാഫി ആന്റ് മാനുസ്ക്രിപ്റ്റോളജി പ്രോഗ്രാമിന്റെ പ്രവേശനത്തിനായി നടത്താനിരുന്ന പ്രവേശന പരീക്ഷ ഒഴിവാക്കി. യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് അനുസരിച്ച് തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. സ്വാശ്രയ രീതിയിൽ നടത്തുന്ന പ്രസ്തുത പ്രോഗ്രാമിലേക്ക് അപേക്ഷ സമർപ്പിച്ചവർ യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് grandhappura@uoc.ac.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ജൂലൈ 12-ന് മൂന്നു മണിക്ക് മുൻപായി അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 0494 2407608.

വുമൺ സ്റ്റഡീസ് പഠനവകുപ്പിൽ പി.ജി. പ്രവേശനം

കാലിക്കറ്റ് സർവകലാശാലാ വുമൺ സ്റ്റഡീസ് പഠനവകുപ്പിൽ 2024 – 2025 അധ്യയന വർഷത്തേക്കുള്ള പി.ജി. പ്രവേശനത്തിന് വെയ്റ്റിംഗ് ലിസ്റ്റിൽ ഉൾപെട്ടവരുടെ പ്രവേശനം ജൂലൈ 12 – ന് നടക്കും. യോഗ്യരായവർക്ക് പ്രവേശന മെമ്മോ ഇ – മെയിൽ ചെയ്തിട്ടുണ്ട്. വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10.30 – ന് പഠനവകുപ്പിൽ ഹാജരാകേണ്ടതാണ്. ഫോൺ: 8848620035, 9497785313.

എൻ.എസ്.എസ്. ഗ്രേസ് മാർക്ക്

സർവകലാശാലാ ടീച്ചർ എജുക്കേഷൻ സെന്ററുകളിലെയും ( CUTEC ) അഫിലിയേറ്റഡ് കോളേജുകളിലെയും 2022 പ്രവേശനം ബി.എഡ്. വിദ്യാർഥികളിൽ എൻ.എസ്.എസ്. ഗ്രേസ് മാർക്കിന് അർഹരായവർക്ക് എൻറോൾ ചെയ്യുന്നതിനുള്ള ലിങ്ക് ജൂലൈ 15 മുതൽ 19 വരെ സെൻട്രലൈസ്ഡ് കോളേജ് പോർട്ടലിൽ ലഭ്യമാകും. എൻ.എസ്.എസ്. വിദ്യാർഥികളുടെ വിവരങ്ങൾ റെക്കോർഡ് ചെയ്യുന്നതിനുള്ള ലിങ്ക് ജൂലൈ 22 മുതൽ ആഗസ്റ്റ് ഒന്ന് വരെ ലഭ്യമാകും.

പുനഃപരീക്ഷ

സർവകലാശാലാ പഠന വകുപ്പുകളിലെ ( CCSS – PG 2022 പ്രവേശനം മാത്രം ) നാലാം സെമസ്റ്റർ എം.എസ് സി. മാത്തമാറ്റിക്സ് MAT4E26 – Graph Theory പേപ്പർ, എം.എ. ഇക്കണോമിക്സ് ECO4E12 – Indian Financial System പേപ്പർ ഏപ്രിൽ 2024 റഗുലർ പരീക്ഷകൾ ജൂലൈ 18-ന് നടത്തും. പരീക്ഷാ കേന്ദ്രങ്ങൾക്ക് മാറ്റമില്ല.

പ്രാക്ടിക്കൽ പരീക്ഷ

ഒന്നാം സെമസ്റ്റർ ബി.വോക്. ഡാറ്റാ സയൻസ് ആന്റ് അനലറ്റിക്സ് (2023 പ്രവേശനം) നവംബർ 2023 പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ 15-ന് തുടങ്ങും. കേന്ദ്രം: എം.ഇ.എസ്. പൊന്നാനി കോളേജ്, എം.ഇ.എസ്. കല്ലടി കോളേജ്.

നാലാം സെമസ്റ്റർ ബി.വോക്. ഒപ്‌റ്റോമെട്രി ആന്റ് ഒഫ്താൽമോളജിക്കൽ ടെക്‌നിക്‌സ് (2022 ബാച്ച്) ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ 11-ന് തുടങ്ങും. കേന്ദ്രം: വളാഞ്ചേരി എം.ഇ.എസ് കേവീയം കോളേജ്. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പരീക്ഷ

സർവകലാശാലാ പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ ( CCSS – PG 2022 പ്രവേശനം ) എം.എസ് സി. അപ്ലൈഡ് സൈക്കോളജി PSY 2E 04 – Psychology of Gender പേപ്പർ ഏപ്രിൽ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷ ജൂലൈ 18-ന് നടത്തും.

ഒന്നാം സെമസ്റ്റർ വിവിധ എം.വോക്. നവംബർ 2022, നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂലൈ 31-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ ( CBCSS ) വിവിധ ഇന്റഗ്രേറ്റഡ് പി.ജി. ( 2021 പ്രവേശനം മുതൽ ) നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്, ( 2020 പ്രവേശനം മാത്രം ) നവംബർ 2022 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 20 വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയഫലം

വിദൂര വിദ്യാഭ്യാസ വിഭാഗം ഒന്നാം സെമസ്റ്റർ (CBCSS & CUCBCSS-UG) ബി.കോം., ബി.ബി.എ. നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!