
ജല്‍ ജീവന്‍ മിഷന്‍: വളണ്ടിയര്‍മാരെ നിയമിക്കുന്നു
ചാലിയാര്‍ ഗ്രാമപഞ്ചായത്തില്‍ ജല ജീവന്‍ മിഷന്‍ പദ്ധതിക്കു വേണ്ടി ദിവസവേതനാടിസ്ഥാനത്തില്‍ വളണ്ടിയര്‍മാരെ നിയമിക്കുന്നു. സിവില്‍ എഞ്ചിനീയറിങില്‍ ഐ.ടി.ഐ / ഡിപ്ലോമയാണ് യോഗ്യത. 755 രൂപയാണ് പ്രതിദിന വേതനം. ജൂലൈ 12 രാവിലെ 10.30 ന് കെ.ആര്‍.ഡബ്ല്യു.എസ്.എ മലപ്പുറം മേഖലാ കാര്യാലയത്തില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ സഹിതം ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2738566, 8281112178.
അധ്യാപക നിയമനം
മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി (ജൂനിയര്‍) പൊളിറ്റിക്കല്‍ സയന്‍സ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ജൂലൈ എട്ടിന് ഉച്ചയ്ക്ക് ശേഷം മൂന്നിന് പ്രിന്‍സിപ്പല്‍ ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9495211559.
ഡ്രൈവര്‍ കം അറ്റന്‍ഡന്റ് നിയമനം
മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലപ്പുറം ജില്ലയില്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റ് സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി നിലമ്പൂര്‍ ബ്ലോക്കിലേക്ക് ഡ്രൈവര്‍ കം അറ്റന്‍ഡന്റിനെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ പത്താം ക്ലാസ് യോഗ്യതയുള്ളവരും എല്‍.എം.വി ഡ്രൈവിങ് ലൈസന്‍സ് ഉള്ളവരുമായിരിക്കണം. താല്‍പര്യമുള്ളവര്‍ ജൂലൈ 11 രാവിലെ 10.30 ന് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാവണം. നിയമനം സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റ് മുഖേന നിയമനം വരുന്നതുവരെയോ അല്ലെങ്കില്‍ 90 ദിവസത്തേക്കോ ആയിരിക്കും.
ലക്ചറര്‍ നിയമനം
പെരിന്തല്‍മണ്ണ ഗവ. പോളിടെക്നിക് കോളേജില്‍ ഒഴിവുളള ഒരു സിവില്‍ എഞ്ചിനീയറിങ് ലക്ചറര്‍ തസ്തികയിലേക്ക് താത്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട എഞ്ചിനീയറിങ് ശാഖയില്‍ ഒന്നാം ക്ലാസോടെ ബി.ടെക് ബിരുദം/എം.ടെക്. ബിരുദമാണ് യോഗ്യത. താല്‍പര്യമുളള ഉദ്യോഗാര്‍ഥികള്‍ ജൂലൈ 11 ന് രാവിലെ 10 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




