
അതിഥി അധ്യാപക നിയമനം
വണ്ടൂര്‍ അംബേദ്കര്‍ കോളേജില്‍ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തില്‍ അതിഥി അധ്യാപകനെ നിയമിക്കുന്നു. ജൂലൈ മൂന്നിന് രാവിലെ 10 മണിക്ക് ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. യു.ജി.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ള, കോഴിക്കോട് ഉത്തര മേഖല കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടറുടെ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04931 249666, 9447512472.
തൃത്താല സര്‍ക്കാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയങ്ങളില്‍ യുജിസി നിഷ്‌കര്‍ഷിക്കുന്ന യോഗ്യത ഉള്ളവരും (നെറ്റ്/ പി.എച്ച്.ഡി), കോളേജ് വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ രണ്ടിന് രാവിലെ 10 മണിക്ക് അഭിമുഖത്തിന് ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0466 2270353.
മിഷന്‍ വാത്സല്യയില്‍ കൗണ്‍സിലര്‍ നിയമനം
വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിലുള്ള മിഷന്‍ വാത്സല്യ പദ്ധതിയുടെ ഭാഗമായി ജില്ലാ ബാല സംരക്ഷണ യൂണിറ്റിലേക്ക് കൗണ്‍സിലറെ നിയമിക്കുന്നു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. സോഷ്യല്‍.വര്‍ക്ക്/ സോഷ്യോളജി/ സൈക്കോളജി/ പബ്ലിക് ഹെല്‍ത്ത്/കൗണ്‍സിലിങ് എന്നിവയിലുള്ള ബിരുദം അല്ലെങ്കില്‍ കൗണ്‍സിലിങ് ആന്റ് കമ്മ്യൂണിക്കേഷനിലുളള പി.ജി ഡിപ്ലോമയാണ് യോഗ്യത. കൗണ്‍സിലിങ് മേഖലയില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം വേണം. സ്ത്രീകളുടെയും കുട്ടികളുടെയും മേഖലയിലുള്ള പ്രവൃത്തി പരിചയത്തിന് മുന്‍ഗണന ലഭിക്കും. 2024 ജൂലൈ ഒന്നിന് 40 വയസ്സ് കവിയരുത്. ഉദ്യോഗാര്‍ഥികള്‍ വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ജൂലൈ ആറിന് രാവിലെ 10.30 ന് മഞ്ചേരി കച്ചേരിപ്പടി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ബാല സംരക്ഷണ ഓഫീസറുടെ കാര്യാലയത്തില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജ
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




