തൊഴിലവസരങ്ങള്‍

ഡോക്ടര്‍ നിയമനം

കാവനൂര്‍ കുടുംബരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പിയിലേക്ക് ഡോക്ടറെ നിയമിക്കുന്നു. എം.ബി.ബി.എസ്, ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. അപേക്ഷാ ഫോറം കുടുംബാരോഗ്യ കേന്ദ്രം ഓഫീസില്‍ നിന്നും ലഭിക്കും. വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: ജൂണ്‍ 15. അഭിമുഖം ജൂണ്‍ 19 ന് രാവിലെ 10 മണിക്ക് മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) കാര്യാലയത്തില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2959021.

സ്റ്റാഫ് നഴ്‌സ്, സൈക്യാട്രിസ്റ്റ് നിയമനം

മലപ്പുറം ജില്ലാ സമഗ്ര മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി പെരിന്തല്‍മണ്ണ ഡേ കെയര്‍ യൂണിറ്റില്‍ സ്റ്റാഫ് നഴ്‌സ്, സൈക്യാട്രിസ്റ്റ് തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നു. എം.ബി.ബി.എസ്, എം.ഡി ഇന്‍ സൈക്യാട്രി, ഡി.പി.എം / ഡി.എന്‍.ബി എന്നിവയാണ് സൈക്യാട്രിസ്റ്റിനു വേണ്ട യോഗ്യതകള്‍. സ്റ്റാഫ് നഴ്‌സിന് ജിഎന്‍എം / ബി.എസ്.സി നഴ്‌സിങ്, സൈക്യാട്രിയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവ ഉണ്ടായിരിക്കണം. ഉദ്യോഗാര്‍ഥികള്‍ വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസ്സലും പകര്‍പ്പുകളും സഹിതം ജൂണ്‍ 24 രാവിലെ 10.30 ന് മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0483 2736241.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top