ഷൊര്‍ണൂര്‍-നിലമ്പൂര്‍ റെയില്‍പാതയുടെ വൈദ്യുതീകരണ പ്രവൃത്തി;വൈദ്യുതി പ്രവഹിപ്പിക്കും;പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം

ഷൊര്‍ണൂര്‍-നിലമ്പൂര്‍ റെയില്‍പാതയുടെ വൈദ്യുതീകരണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി മേലാറ്റൂര്‍ 110 കെ.വി സബ്സ്റ്റേഷനില്‍നിന്ന് മേലാറ്റൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുള്ള ട്രാക്ഷന്‍ സബ്സ്റ്റേഷനിലേക്ക് വൈദ്യുതിയെത്തിക്കാന്‍ മേലാറ്റൂര്‍-പാണ്ടിക്കാട്, ചോലക്കുളം-എടയാറ്റൂര്‍ എന്നീ റോഡുകളില്‍ സ്ഥാപിച്ച 110 കെ.വി കേബിളുകളിലും അനുബന്ധ ഉപകരണങ്ങളിലും നവംബര്‍ 22 മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ വൈദ്യുതി പ്രവഹിപ്പിക്കും.

പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top