HIGHLIGHTS : Calicut University News; Science Slam to be held at Calicut University on 23rd to simplify scientific curiosities
ശാസ്ത്ര കൗതുകങ്ങള്‍ ലളിതമാക്കാന്‍ സയന്‍സ് സ്ലാം 23-ന് കാലിക്കറ്റ് സര്‍വകലാശാലയില്‍
ക്യാന്‍സര്‍ രോഗികളുടെ ഹൃദയാരോഗ്യത്തിന് കൂണുകള്‍ ഫലപ്രദമാണോ ?, ആനക്ക് മുറിവുണ്ടായാല്‍ ആരുണക്കും ?, ജീനോമിന്റെ രഹസ്യമെന്താണ് ?, ഇങ്ങനെ തുടങ്ങി നാനോ എനര്‍ജി, ജലരസതന്ത്രം, നിര്‍മിത ബുദ്ധി, നാനോ മെറ്റീരിയലുകള്‍, ഗ്രഫീന്‍, വിര്‍ജിന്‍ വെളിച്ചെണ്ണ, ഹരിത ഹൈഡ്രജന്‍, എ.ഐ. ട്യൂട്ടര്‍ ഉള്‍പ്പെടെ നിരവധി ശാസ്ത്ര കൗതുകങ്ങള്‍ക്ക് വിശദീകരണം നല്‍കുന്നതാകും 23-ന് കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസില്‍ നടക്കുന്ന സയന്‍സ് സ്ലാം എന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സയന്‍സ് ജനങ്ങളിലേക്ക് എന്ന ഹാഷ് ടാഗോടെ ശാസ്ത്രസാഹിത്യപരിഷത്തും ലൂക്ക സയന്‍സ് പോര്‍ട്ടലും ചേര്‍ന്ന് സര്‍വകലാശാലയിലെ എം.എസ്. സ്വാമിനാഥന്‍ ചെയറുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിദേശത്ത് പലപ്പോഴും സംഘടിപ്പിക്കപ്പെടുന്ന സയന്‍സ് സ്ലാം കേരളത്തില്‍ ആദ്യമായാണ് നടക്കുന്നത്. സയന്‍സ് അറിയുന്നവരും അറിയാത്തവരുമായ പ്രേക്ഷകര്‍ക്കുമുന്നില്‍ യുവശാസ്ത്രജ്ഞര്‍ അവരുടെ ഗവേഷണ പ്രോജക്റ്റുകള്‍ മലയാളത്തിൽ ലളിതമായി 10 മിനിറ്റുകൊണ്ടു വിശദീകരിക്കുന്നതാണ് മത്സരം. 24 പേരാണ് ഇവിടെ മത്സരത്തിനുള്ളത്. മികച്ച അവതരണം നടത്തുന്ന അഞ്ചുപേരെ ഡിസംബര്‍ 14-ന് പാലക്കാട് ഐ.ഐ.ടിയില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തിലേക്ക് തിരഞ്ഞെടുക്കും. വിദഗ്ധര്‍ ഉള്‍പ്പെടുന്ന പാനലിനൊപ്പം കാണികളും വിധിനിര്‍ണയത്തില്‍ പങ്കെടുക്കുമെന്നത് സയന്‍സ് സ്ലാമിന്റെ സവിശേഷതയാണ്. സര്‍വകലാശാലാ ഇ.എം.എസ്. സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കുന്ന പരിപാടി രാവിലെ 9.45-ന് വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 10 മണിക്ക് മത്സരം തുടങ്ങും. 350 പേര്‍ കാണികളായി പങ്കെടുക്കും. വൈകീട്ട് നാല് മണിക്ക് സംഗീത പരിപാടി അരങ്ങേറും. പത്രസമ്മേളനത്തില്‍ സംഘാടകസമിതി ഭാരവാഹികളായ ഡോ. ബി.എസ്. ഹരികുമാരന്‍ തമ്പി, ഡോ. സി.സി. ഹരിലാല്‍, ഡോ. പി. പ്രസീത, സി.എന്‍. സുനില്‍, പഠനവകുപ്പ് യൂണിയന്‍ ചെയര്‍മാന്‍ എം.എസ്. ബ്രവിന്‍, പി.ആര്‍.ഒ. സി.കെ. ഷിജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
സൈക്കോളജി പഠനവകുപ്പിൽ ദേശീയ സെമിനാർ
കാലിക്കറ്റ് സർവകലാശാലാ സൈക്കോളജി പഠനവകുപ്പ് ‘ലൈംഗികതയും ലൈംഗിക പെരുമാറ്റവും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ത്രിദിന ദേശീയ സെമിനാർ പഠനവകുപ്പ് മേധാവി ഡോ. എ.പി. റംഷിദ ഉദ്ഘാടനം ചെയ്തു. സർവകലാശാലാ ഇ.എം.എസ്. സെമിനാർ കോംപ്ലക്സിൽ നടന്ന ചടങ്ങിൽ സിൻഡിക്കേറ്റംഗം ഡോ. ടി. വസുമതി, അധ്യാപകരായ ഡോ. വി. നീതുലാൽ, ഡോ. പി.എ. ബേബി ഷാരി തുടങ്ങിയവർ പങ്കെടുത്തു. കണ്ണൂർ കമ്മ്യൂണിറ്റി മെഡിസിൻ അക്കാദമി ഓഫ് മെഡിക്കൽ സയൻസ് മേധാവിയും പ്രൊഫസറുമായ ഡോ. എ.കെ. ജയശ്രീ, കൗൺസിലിംഗ് സൈക്കോളജിസ്റ്റ് ആകാശ് മോഹൻ, പഠനവകുപ്പ് അസിസ്റ്റന്റ് പ്രൊഫസർ വി.വി. അപർണ തുടങ്ങിയവർ വിവിധ സെഷനുകൾ നയിച്ചു. 23-നാണ് സമാപനം. 22-ന് ഇ.എം.എസ്. സെമിനാർ കോംപ്ലക്സിലും 23-ന് സർവകലാശാലാ സെനറ്റ് ഹൗസിലുമാണ് പരിപാടി.
പരീക്ഷാ അപേക്ഷ
ഏഴാം സെമസ്റ്റർ (2009 സ്‌കീം – 2014 പ്രവേശനം) പാർട്ട് ടൈം ബി.ടെക്. നവംബർ 2021 സപ്ലിമെന്ററി പരീക്ഷയ്ക്കും സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ ഏഴാം സെമസ്റ്റർ ബി.ടെക്. (2018 പ്രവേശനം) ഏപ്രിൽ 2023, (2017 പ്രവേശനം) നവംബർ 2022, (2016 പ്രവേശനം) ഏപ്രിൽ 2022, (2014, 2015 പ്രവേശനം) നവംബർ 2021 സപ്ലിമെന്ററി പരീക്ഷകൾക്കും പിഴ കൂടാതെ ഡിസംബർ നാല് വരെയും 190/- രൂപ പിഴയോടെ ഒൻപത് വരെയും അപേക്ഷിക്കാം. ലിങ്ക് നവംബർ 22 മുതൽ ലഭ്യമാകും.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
എല്ലാ അവസരങ്ങളും നഷ്‌ടമായ വിദൂര വിഭാഗം (CCSS – UG – 2011, 2012, 2013 പ്രവേശനം) ബി.എ., ബി.എസ് സി., ബി.കോം., ബി.ബി.എ., ബി.എം.എം.സി., ബി.എ. അഫ്സൽ – ഉൽ – ഉലമ വിദ്യാർഥികൾക്കുള്ള മൂന്നാം സെമസ്റ്റർ ഏപ്രിൽ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ഡിസംബർ 18-ന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ – കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്, സർവകലാശാലാ എഞ്ചിനീയറിങ് കോളേജ് (സി.യു. – ഐ.ഇ.ടി.) കോഹിനൂർ. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ ( CUCSS ) എം.ബി.എ. ജൂലൈ 2024 (2023 പ്രവേശനം) റഗുലർ / (2019 മുതൽ 2022 വരെ പ്രവേശനം) സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 30 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
രണ്ടാം സെമസ്റ്റർ എം.എസ് സി. ഇലക്ട്രോണിക്സ് ഏപ്രിൽ 2024 പരീക്ഷയുടെയും വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ ( CBCSS – PG – SDE ) എം.എ. ഹിന്ദി ഏപ്രിൽ 2023, ഏപ്രിൽ 2024 പരീക്ഷകളുടെയും പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു