വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദ്ദേശം

Strong Electric Connectionതിരു : വൈദ്യുതി നിരക്ക് കുത്തനെ വര്‍ദ്ധിപ്പിക്കാന്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷനോട് കെ എസ് ഇ ബി നിര്‍ദ്ദേശിച്ചു.  നിരക്ക് 33 ശതമാനം വര്‍ദ്ധിപ്പിക്കാനാണ് കെ എസ് ഇ ബിയുടെ ആവശ്യം.  വൈദ്യുതി വിതരണം സംബന്ധിച്ച് കഴിഞ്ഞ ഏപ്രിലില്‍ നിലവില്‍ വന്ന സപ്ലൈകോഡിന്റെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദ്ദേശം.  ഇതു സംബന്ധിച്ച് കമ്മീഷന്റെ പൊതു തെളിവെടുപ്പ് പൂര്‍ത്തിയായി.  റെഗുലേറ്ററി കമ്മീഷന്റെ അനുമതി കിട്ടിക്കഴിഞ്ഞാല്‍ നിരക്ക് വര്‍ദ്ധന ഏര്‍പ്പെടുത്തും.

കാലവര്‍ഷം കുറയുന്നതിനാല്‍ പുറത്ത് നിന്നും വൈദ്യുതി വന്‍തോതില്‍ വാങ്ങേണ്ടി വരുന്നതിനാല്‍ നിരക്ക് വര്‍ദ്ധനയല്ലാതെ മറ്റു പോംവഴിയില്ലെന്ന് കമ്മീഷന്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.  കടുത്ത പ്രതിസന്ധി തുടരുന്നതിനാല്‍ നിരക്ക് കൂട്ടാതെ തരമില്ലെന്ന് മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള മൂന്നാമത്തെ നിരക്ക് വര്‍ദ്ധനയാകും ഇത്.  33 ശതമാനം വര്‍ദ്ധനവ് വരുത്തിയാല്‍ കെ എസ് ഇ ബിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വര്‍ദ്ധനവും ആകും അത്.

Share news
error: Content is protected !!
Scroll to Top