തെരഞ്ഞെടുപ്പ്: പോളിംഗ് സ്റ്റേഷന്‍ ക്ലീനാക്കാന്‍ ഹരിത കര്‍മ്മ സേന

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ പോളിംഗ് ബൂത്തുകളിലെ മാലിന്യങ്ങള്‍ ഹരിത കര്‍മ്മ സേന വഴി ശേഖരിച്ച് നിര്‍മാര്‍ജ്ജനം ചെയ്യും. പോളിംഗ് സ്റ്റേഷനുകളിലെ മാലിന്യങ്ങളുടെ ശേഖരണത്തിനും നിര്‍മാര്‍ജ്ജനത്തിനും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ പോളിംഗ് സ്റ്റേഷനുകളില്‍ ഹരിത കര്‍മ്മ സേനയെയാണ് ഏര്‍പ്പെടുത്തുക. പോളിംഗ് ബൂത്തുകളില്‍ നിന്ന് മാലിന്യം കൊണ്ടു പോകുവാന്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തും. ബയോ – മെഡിക്കല്‍ മാലിന്യം കൊണ്ടു പോകുന്ന വാഹനങ്ങളില്‍ ജി.പി.എസ് ട്രാക്കിങ്ങിനായി നോഡല്‍ ഓഫീസറുടെ സഹായത്തോടെ ഇലക് ട്രൈസസ് സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യും.

പോളിംഗ് ബൂത്തുകളിലെ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സെക്രട്ടറിമാര്‍ ഗ്ലൗസുകള്‍, മാസ്‌ക്, സാനിറ്റെസര്‍, ഫെയ്സ് ഷീല്‍ഡ് തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കും. പോളിംഗ് ബൂത്തുകളില്‍ ജൈവ – അജൈവ മാലിന്യ ശേഖരണത്തിനായി മൂന്ന് കവറുകള്‍ / പ്ലാസ്റ്റിക് ബക്കറ്റ് സ്ഥാപിക്കും.

ജൈവ മാലിന്യങ്ങള്‍ :-

പോളിംഗ് ഡ്യൂട്ടിയിലുള്ള എല്ലാ ഉദ്യോഗസ്ഥരും സ്റ്റീല്‍ പാത്രങ്ങളിലോ മറ്റു പാത്രങ്ങളിലോ ഭക്ഷണം കൊണ്ടുവരണം. പോളിംഗ് സ്റ്റേഷനുകളില്‍ ഭക്ഷണ വിതരണത്തിനായി ഇലയോ അലൂമിനീയം ഫോയിലോ ഉപയോഗിക്കണം. അലൂമിനീയം ഫോയില്‍ ഉപയോഗിക്കുകയാണെങ്കില്‍ ഉപയോഗ ശേഷം അവ വൃത്തിയാക്കി സ്ഥാപിച്ച പ്രത്യേക ബിന്നില്‍ നിക്ഷേപിക്കണം.

അജൈവ മാലിന്യം :-

വോട്ടര്‍മാര്‍ ഉപയോഗിച്ച പ്ലാസ്റ്റിക്, ഗ്ലൗസ് പോലെയുള്ള അജൈവ മാലിന്യങ്ങള്‍ അതിനായി സ്ഥാപിച്ച പ്രത്യേക ബിന്നില്‍ നിക്ഷേപിക്കണം.

 

Share news
error: Content is protected !!
Scroll to Top