Section

malabari-logo-mobile

കാസര്‍കോട്ടെ മൂന്ന് ബൂത്തുകളിലും മെയ് 19 ന് റീപോളിംഗ്

HIGHLIGHTS : തിരുവനന്തപുരം:കള്ളവോട്ട് നടന്നതായി കണ്ടെത്തിയ കാസര്‍കോട്ടെ മൂന്ന് ബൂത്തുകളില്‍കൂടി റീപോളിംഗ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് നിര്‍ദേശം നല്‍കിയിരി...

തിരുവനന്തപുരം:കള്ളവോട്ട് നടന്നതായി കണ്ടെത്തിയ കാസര്‍കോട്ടെ മൂന്ന് ബൂത്തുകളില്‍കൂടി റീപോളിംഗ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതോടെ മൊത്തം ഏഴ് ബൂത്തുകളില്‍ റീ പോളീംഗ് നടക്കും.

കാസര്‍കോട് തൃക്കരിപ്പൂര്‍ ബൂത്ത് നമ്പര്‍ 48 കൂളിയോട് ജി എച്ച് എസ് ന്യൂബില്‍ഡിംഗ്, കണ്ണൂര്‍ ധര്‍മ്മടം ബൂത്ത് നമ്പര്‍ 52 കുന്നിരിക്ക യു പി എസ് വേങ്ങാട് നോര്‍ത്ത്, ബൂത്ത് നമ്പര്‍ 53 കുന്നിരിക്ക യുപിഎസ് വേങ്ങാട് സൗത്ത് എന്നിവിടങ്ങളിലാണ് റീപോളിംഗ്.

sameeksha-malabarinews

നേരത്തെ കാസര്‍കോട്ടെ കല്യാശേരിയിലെ ബൂത്ത് നമ്പര്‍ 19 പിലാത്തറ, ബൂത്ത് നമ്പര്‍ 69 പുതിയങ്ങാടി ജുമാഅത്ത് എച്ച്.എസ് നോര്‍ത്ത് ബ്ലോക്ക്, ബൂത്ത് നമ്പര്‍ 166 പാമ്പുരുത്തി മാപ്പിള യുപിഎസ് എന്നിവിടങ്ങളിലാണ് റീ പോളിംഗ് നടക്കുക.

മെയ് 19 ന് രാവിലെ ഏഴു മണി മുതല്‍ വൈകീട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!