കോഴിക്കോട് നിന്നും കാണാതായ വിദേശവനിതയെ കണ്ടെത്തി

കോഴിക്കോട് : കോഴിക്കോട് നഗരത്തില്‍ നിന്ന് ഇന്നലെ രാത്രി കാണാതായ വിദേശവനിതയെ കണ്ടെത്തി. ഓസ്‌ട്രേലിയന്‍ പൗരത്വമുള്ള വ
59 വയസുള്ള വനിതയെയാണ് ഇന്നലെ മുതല്‍ കാണാതായത്. ഇവരുടെ സുഹൃത്തായ കോട്ടയം സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് പോലീസില്‍ പരാതിപ്പെട്ടത്. തുടര്‍ന്ന കസബ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാത്രി കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് പരിസരത്തെ ലോഡ്ജിലാണ് ഇവര്‍ താമസിച്ചിരുന്നത്. പുറത്തുപോയ സുഹൃത്ത് തിരിച്ചെത്തിയപ്പോള്‍ ഇവരെ കാണാനില്ലെന്ന മനസ്സിലാക്കി തുടര്‍ന്ന് അവിടയല്ലാം അന്വേഷിച്ചപ്പോള്‍ ഇവരെ കണ്ടത്തിയില്ല തുടര്‍ന്ന് ഇയാള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്ന് ഉച്ചയോടെ ഇവര്‍ കോഴിക്കോട് ബീച്ചിലുള്ള മറ്റൊരു ലോഡ്ജില്‍ മുറിയെടുത്ത് താമസിക്കുകയാണെന്ന് കണ്ടെത്തിയത്.

തുടര്‍ന്ന് ഇവരെ കസബ പോലീസ് സ്‌റ്റേഷനിലെത്തി്ച്ച് മൊഴിയെടുത്തു വിട്ടയച്ചു.

Related Articles