തെരഞ്ഞെടുപ്പില്‍ ബിജെപി-യുഡിഎഫ്‌ വോട്ടുകച്ചവടം നടന്നു: ഗുരുതര ആരോപണവുമായി പിണറായി വിജയന്‍

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി-യുഡിഎഫ്‌ വോട്ടുകച്ചവടം നടന്നെന്ന ഗുരുതരമായ ആരോപണവുമായി പിണറായി വിജയന്‍. വോട്ടുകച്ചവടത്തിലൂടെ ജനവിധി അട്ടമറിക്കാന്‍ ശ്രമം നടന്നതായും പിണറായി പറഞ്ഞു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തെരഞ്ഞെടുപ്പ്‌ വിജയത്തിന്‌ ശേഷം നടന്ന ആദ്യ വാര്‍ത്തസമ്മേളനത്തിലാണ്‌ പിണറായി ഇക്കാര്യം പറഞ്ഞത്‌. ബിജെപിക്ക്‌ വോട്ട്‌ കുറഞ്ഞ മണ്ഡലങ്ങളിലെ കണക്കുകള്‍ എണ്ണിപറഞാണ്‌ പിണറായി ഈ ആരോപണം ഉന്നയിച്ചത്‌. 2016ലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക്‌ 30 ലക്ഷത്തിലേറെ വോട്ടുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ അഞ്ച്‌ ലക്ഷം വോട്ടിന്റെ കുറവാണ്‌ ഉണ്ടായിരിക്കുന്നത്‌. ഫലം വന്നപ്പോള്‍ 90 ഇടത്ത്‌ ബിജെപിക്ക്‌ വോട്ടുകുറഞ്ഞെന്നും പിണറായി പറഞ്ഞു.

പത്തോളം മണ്ഡലങ്ങളില്‍ ബിജെപിയുടെ വോട്ട്‌ മറിച്ചതോടെ യുഡിഎഫിന്‌ ജയിക്കാനായെന്നും പിണറായി ആരോപിച്ചു. വോട്ടുകച്ചവടം നടന്നില്ലായിരുന്നെങ്ങില്‍ യുഡിഎഫ്‌ വലിയ പതനത്തിലായേനെ എന്നും പിണറായി പറഞ്ഞു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •