Section

malabari-logo-mobile

തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കി

HIGHLIGHTS : തിരു : കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടെ ഏപ്രില്‍ 10 ന് തെരഞ്ഞെടുപ്പ് നടക്കുന്ന മേഖലകളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കി. ...

electionതിരു : കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടെ ഏപ്രില്‍ 10 ന് തെരഞ്ഞെടുപ്പ് നടക്കുന്ന മേഖലകളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കി. കേരളത്തില്‍ ഇന്ന് മുതല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമ നിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കാം. മാര്‍ച്ച് 22 നാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി. പത്രിക സൂക്ഷ്മ പരിശോധന നടത്തേണ്ട അവസാന തിയ്യതി മാര്‍ച്ച് 25 ആണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പെരുമാറ്റ ചട്ടം പാലിക്കുന്നത് സംബന്ധിച്ചും പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്.

സര്‍ക്കാരിന്റെ അധീനതയിലുള്ള സ്ഥലങ്ങളില്‍ പരസ്യം പതിക്കാന്‍ ആകില്ലെന്ന് നേരത്തെ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ ചുവരെഴുത്ത് നടത്തുന്നതിനും പരസ്യം പരിക്കുന്നതിനും രേഖാമൂലം അനുമതി വേണമെന്നും കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ പെയ്ഡ് ന്യൂസ് നിയന്ത്രിക്കാനും മാധ്യമങ്ങളുടെ വാര്‍ത്തകള്‍ നിരീക്ഷിക്കാനും മോണിറ്ററിങ് സമിതികളെയും ജില്ലാതലങ്ങളില്‍ രൂപികരിച്ചു. ആകെ 21,424 വോട്ടിങ്ങ് കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് ഉള്ളത്.

sameeksha-malabarinews

സ്ഥാനാര്‍ത്ഥി ചിത്രങ്ങളെല്ലാം ഏതാണ്ട് വ്യക്തമായതോടെ രാഷ്ട്രീയ കക്ഷികള്‍ എല്ലാം തന്നെ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള തിരക്കിലാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!