തദ്ദേശ തെരഞ്ഞെടുപ്പ്: പാപ്പനംകോട് വാര്‍ഡില്‍ ബിജെപി ജയിച്ചു

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ പാപ്പനംകോട് വാര്‍ഡില്‍ ബിജെപിക്ക് വിജയം. ബിജെപി സ്ഥാനാര്‍ത്ഥി ആശാനാഥ് 71 വോട്ടിന് വിജയിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലൂടെ സംസ്ഥാനത്ത് അക്കൗണ്ട് തുറന്ന നേമം മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതാണ് പാപ്പനംകോട് വാര്‍ഡ്. ഇവിടെ വിജയം ആവര്‍ത്തിച്ച് അഭിമാനം തിരിച്ച് പിടിച്ചിരിക്കുകയാണ് ബിജെപി.

കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 17 അംഗ ഭരണസമിതിയില്‍ യുഡിഎഫ് എട്ടും ഇടതുമുന്നണി ഏഴും ബിജെപി രണ്ട് സീറ്റുമാണ് നേടിയത്. ഒരംഗത്തിന്റെ ബലത്തിലാണ് ഇടതുമുന്നണിയില്‍ നിന്നും യുഡിഎഫ് ഭരണം പിടിച്ചെടുത്തത്. വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്കായി 15 വാര്‍ഡുകളിലേക്കാണ് ഇന്നലെ ഉപതെരഞ്ഞടുപ്പ് നടന്നത്.

Share news
error: Content is protected !!
Scroll to Top