കോഴിക്കോട് വീടിന് തീപിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് വീടിന് തീപിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം. കോഴിക്കോട് വടകര വില്യാപ്പള്ളിയില്‍ ഇന്നലെ രാത്രി ഏഴുമണിയോടെയാണ് വീടിന് തീപിടിച്ചത്. വില്യാപ്പള്ളി അരിയാക്കുത്തായ സ്വദേശനി നാരായണി (70) ആണ് മരിച്ചത്. നാരായണി വീട്ടില്‍ തനിച്ചായിരുന്നു. ഒപ്പം താമസിക്കുന്ന മകനും ഭാര്യയും പുറത്തുപോയ നേരത്താണ് തീ പിടിത്തമുണ്ടായത്.

വീട്ടില്‍ നിന്ന് തീ ആളിപടരുന്നത് കണ്ടാണ് സമീപവാസികള്‍ വിവരം അറിഞ്ഞത്. അയല്‍വാസികളും അഗ്‌നിരക്ഷാസേനയും എത്തിയാണ് തീ അണച്ച് അകത്തു കയറിയത്.

തീ അണച്ചെങ്കിലും നാരായണിയെ രക്ഷിക്കാനായില്ല. വീടിന് എങ്ങനെയാണ് തീപിടിച്ചതെന്ന് വ്യക്തമല്ല. വടകര പൊലീസും  സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവം അറിഞ്ഞ് നിരവധി പേരാണ് സ്ഥലത്തെത്തിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top