എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ ആശുപത്രിയിലെത്തിച്ചു, അസ്വാഭാവിക മരണത്തിന് കേസെടുത്തു പൊലീസ്

പ്രതീകാത്മക ചിത്രം

മലപ്പുറം : എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ചു. മഞ്ചേരി പുല്ലാര സ്വദേശി മുഹമ്മദിന്റെ മകൻ അഹമ്മദുൽ അസഫ് ആണ് മരിച്ചത്.  ഇന്നലെ ഉച്ചയോടെ അനക്കമില്ലാതെ കണ്ടതോടെയാണ് കുഞ്ഞിനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നത്. മലപ്പുറം വണ്ടൂർ ചെട്ടിയാറമ്മലിലുള്ള മാതാവിന്റെ വീട്ടിലായിരുന്നു കുട്ടി കഴിഞ്ഞിരുന്നത്.

മുഹമ്മദിന്റെ നാല് മക്കളിൽ ഏറ്റവും ഇളയമകനാണ് മരിച്ച അഹമ്മദുൽ അസഫ്. അസ്വാഭാവിക മരണത്തിന് വണ്ടൂർ പൊലീസ് കേസെടുത്തു.

കുട്ടിയുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടം നടപടികൾക്കായി മാറ്റി.പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ സംഭവത്തിൽ വ്യക്തത വരികയുള്ളൂ എന്ന് പൊലീസ് അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top