ഇന്ന് ഈദുല്‍ ഫിത്വര്‍

വ്രതശുദ്ധിയുടെ മുപ്പത് ദിനങ്ങള്‍ക്കൊടുവില്‍ ഇന്നലെ മാസപ്പിറവി കണ്ടതോടെ ഇന്ന് കേരളത്തില്‍ ഇസ്ലാമത വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷം തുടങ്ങി.

പുതുവസ്‌ത്രങ്ങളണിഞ്ഞും പരമളം പുശിയും വിശ്വാസികള്‍ കുട്ടത്തോടെ പെരുന്നാള്‍ നമസ്‌കാരത്തിനായി ഈദ്‌ഗാഹുകളിലെത്തി.
. മലബാറില്‍ പലയിടത്തും കനത്ത മഴയായതിനാല്‍
പള്ളികളിലും പ്രത്യേകം തയ്യാറാക്കിയ ഹാളുകളിലുമാണ്‌ ഇത്തവണ പെരുന്നാള്‍ നമസ്‌കാരം നടന്നത്‌.

പെരുന്നാള്‍ നമസ്‌ക്കാരത്തിന്‌ ശേഷം സുഹൃത്തുക്കളും ബന്ധുക്കളും ഒത്തുചേരുന്ന പെരുന്നാള്‍ സത്‌കാരങ്ങള്‍ക്ക്‌ വീടുകളിലെ അടുക്കളകളും തയ്യാറെടുക്കുകയാണ്‌.

Share news
error: Content is protected !!
Scroll to Top