കീടങ്ങളെ തുരത്തി പച്ചക്കറി വിളവ് വര്‍ധിപ്പിക്കാന്‍ എഗ്ഗ് അമിനോ ആസിഡ്

HIGHLIGHTS : Egg amino acid

പച്ചക്കറി കൃഷി ചെയ്യുന്നവരെ ഏറെബുദ്ധിമുട്ടക്കുന്ന ഒന്നാണ് കീടങ്ങള്‍. അടുക്കളത്തോട്ടത്തിലെ ഈ കീടങ്ങളെ ഓടിക്കാനും പച്ചക്കറികളുടെ വിളവ് വര്‍ധിപ്പിക്കാനും സഹായിക്കുന്നതാണ് എഗ്ഗ് അമിനോ ആസിഡ്. മുട്ട ഉപയോഗിച്ചു വളരെ എളുപ്പം നമുക്കിത് വീട്ടില്‍തന്നെ എളുപ്പത്തില്‍ തയ്യാറാക്കാം. ഫിഷ് അമിനോ ആസിഡ് സാധാരണ എല്ലാവരും കൃഷിയില്‍ ഉപയോഗിക്കുന്നുണ്ടാവും. അതു പോലെ തന്നെ ഗുണം നല്‍കുന്ന ഒന്നാണ് എഗ്ഗ് അമിനോ. ഫിഷ് അമിനോ ആസിഡ് തയാറാക്കുന്ന അത്ര സമയമോ ചെലവോ ഇതു തയാറാക്കാന്‍ വേണ്ട എന്നതും ഇതിന്റെ നേട്ടമാണ്.

ആവശ്യമുള്ള സാധനങ്ങള്‍

sameeksha-malabarinews

കോഴിമുട്ടകള്‍ – 7 എണ്ണം
ചെറുനാരങ്ങ – 24 എണ്ണം (മുട്ടകള്‍ മുങ്ങിക്കിടക്കത്തക്ക വിധം ചെറുനാരങ്ങ നീര് വേണം)
ശര്‍ക്കര – കാല്‍ കിലോ

തയാറാക്കുന്ന രീതി

കോഴിമുട്ടകള്‍ അവ മുങ്ങിക്കിടക്കത്തക്ക വിധം ചെറുനാരങ്ങനീരിലിട്ട് ഒരു ഭരണിയില്‍ അടച്ച് 15 – 20 ദിവസം വയ്ക്കുക. ഇതിനുശേഷം മുട്ടപൊട്ടിച്ച് മിശ്രിതവുമായി യോജിപ്പിക്കുക. കാല്‍ കിലോഗ്രാം ശര്‍ക്കര ഉരുക്കിയതും കൂടി ചേര്‍ത്ത് ഈ ലായനി നന്നായി ഇളക്കി പത്ത് ദിവസം കൂടി അടച്ചുവെക്കുക.

പ്രയോഗം ഒരു മില്ലി മുതല്‍ മൂന്ന് മില്ലിവരെ എടുത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെടികളില്‍ സ്പ്രേ ചെയ്യാം. പത്ത് ദിവസത്തിലൊരിക്കല്‍ പ്രയോഗിച്ചാല്‍ മതി.

പ്രയോജനം
പച്ചക്കറികളില്‍ നന്നായി കായ്കള്‍ ഉണ്ടാകാന്‍ എഗ്ഗ് അമിനോ ആസിഡ് തളിക്കുന്നത് സഹായിക്കും. പൂക്കള്‍ കൊഴിയുന്നത് നിയന്ത്രിക്കാനും വലിപ്പമുള്ള കായ്കള്‍ ഉണ്ടാകാനും ഇതു വളരെയേറെ സഹായിക്കുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!